കരൂർ ദുരന്തം: ഇരകളുടെ കുടുംബത്തെ സന്ദർശിക്കാൻ പൊലീസിനോട് അനുമതി തേടി വിജയ്; നടൻ കടുത്ത മാനസിക സംഘർഷത്തിലെന്ന്
text_fieldsചെന്നൈ: കരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 50തോളം പേരുടെ ദാരുണമായ മരണത്തിന് ഒരു ദിവസത്തിനു ശേഷം നടനും തമിഴക വെട്രി കഴകം മേധാവിയുമായ വിജയ് മരണപ്പെട്ടവരുടെ കുടുംബങ്ങളെ കാണാനും സഹായം നൽകാനും ദുരന്തസ്ഥലം വീണ്ടും സന്ദർശിക്കാനും തമിഴ്‌നാട് പൊലീസിനോട് അനുമതി തേടി.
ദുരന്തത്തിന് പിന്നാലെ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണെന്നാണ് റിപ്പോർട്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ് പിന്നീട് പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടി.വി.കെയുടെ രണ്ടാമത്തെ ഓഫിസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് കരൂരിലെ വേലുസാമിപുരത്ത് ദുരന്തമുണ്ടായത്. എട്ട് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 50തോളം പേർ തിക്കിലും തിരക്കിലും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിജയുടെ ആസൂത്രണമില്ലായ്മയെയും നിരുത്തരവാദിത്തത്തെയും വിമർശിച്ച് തമിഴ്നാട്ടിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
പ്രചാരണത്തിന് സ്ഥലം അനുവദിക്കാത്തതിനും മതിയായ സുരക്ഷ ഒരുക്കാത്തതിനും ഭരണകക്ഷിയായ ഡി.എം.കെ സർക്കാറിനെ വിമർശിച്ച് ടി.വി.കെ അനുകൂലികളും രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

