കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പിണറായി
text_fieldsചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ കരുണാനിധിയെ സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ജന്മം മുതൽ തന്നെ പോരാളിയായിരുന്നു കരുണാനിധി. ഇപ്പോൾ രോഗത്തോടാണ് അദ്ദേഹത്തിെൻറ യുദ്ധം. ഇൗ യുദ്ധത്തിൽ പുരോഗതിയുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കരുണാനിധിയുടെ അസുഖത്തെ കുറിച്ച് മക്കളായ സ്റ്റാലിനുമായും കനിമൊഴിയുമായും സംസാരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജൂലൈ 28നാണ് രക്തസമ്മർദം കുറഞ്ഞനിലയിൽ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 29ന് ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട് അനുഭവെപ്പട്ടെങ്കിലും ഇപ്പോൾ മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.
