Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധാഗ്​നിയിൽ ...

പ്രതിഷേധാഗ്​നിയിൽ  തിളച്ചുമറിഞ്ഞ്​ വിലാപയാത്ര

text_fields
bookmark_border
പ്രതിഷേധാഗ്​നിയിൽ  തിളച്ചുമറിഞ്ഞ്​ വിലാപയാത്ര
cancel

ചെന്നൈ: ആഴ്​വാർപേട്ട കാവേരി ആശുപത്രിയിൽനിന്ന്​ ഗോപാലപുരം വസതിയിലേക്ക്​ കലൈജ്ഞറുടെ മൃതദേഹവുമായുള്ള വിലാപയാത്ര പ്രതിഷേധറാലിയായി മാറി. മറിന കടക്കൽക്കരയിൽ സംസ്​കരിക്കുന്നതിന്​ അണ്ണാ ഡി.എം.കെ സർക്കാർ നിഷേധാത്മക നിലപാട്​ സ്വീകരിച്ചത്​ ഡി.എം.കെ അണികളിൽ ശക്തമായ പ്രതിഷേധത്തിന്​ കാരണമായി. സർക്കാർ നിലപാട്​ വിശദമാക്കി സംസ്​ഥാന ചീഫ്​ സെക്രട്ടറി ഗിരിജ ​ൈവദ്യനാഥനാണ്​ വാർത്തക്കുറിപ്പ്​ ഇറക്കിയത്​. മറിനക്കടൽക്കരയിൽ സംസ്​കാരത്തിന്​ അനുമതി നൽകണമെന്ന്​ തമിഴകത്തിലെ ഒട്ടുമിക്ക രാഷ്​ട്രീയകക്ഷികളും ആവശ്യപ്പെട്ടു.

ചൊവ്വാഴ്​ച രാത്രി ഒമ്പ​േതാ​ടെ വിലാപയാത്ര ആരംഭിച്ചു​. ഷർട്ടും മുണ്ടും ധരിച്ച്​ മഞ്ഞ ഷാളണിയിപ്പിച്ച്​ ഡി.എം.കെ പതാക പുതപ്പിച്ച കലൈജ്ഞറുടെ മൃതദേഹം കണ്ണാടിക്കൂട്ടിലാണ്​ കിടത്തിയിരുന്നത്​. പിന്നീട്​ ആംബുലൻസിൽ  മൃതദേഹം ഗോപാലപുരത്തേക്ക്​ കൊ ണ്ടുപോയി​. പ്രിയനേതാവി​​​െൻറ ചേതനയറ്റ ശരീരം കണ്ട്​ പ്രവർത്തകർ പൊട്ടിക്കരഞ്ഞു. മറിനബീച്ചിൽ സംസ്​ക്കാരം അനുവദിക്കണമെന്നാവശ്യപ്പെട്ടും അണ്ണാ ഡി.എം.കെ സർക്കാറിനെതിരെയും മുദ്രാവാക്യങ്ങളുയർത്തിയാണ്​ അണികൾ വിലാപയാത്രയിൽ അണിനിരന്നത്​. ‘വേണ്ടും വേണ്ടും മറിനാവിൽ വേണ്ടും’ എന്ന മുദ്രാവാക്യമാണ്​ മുഖ്യമായും മുഴങ്ങിയത്​​.

അലകടലായി ഇരമ്പിയ പ്രവർത്തകർക്കിടയിൽ മൃതദേഹം വഹിച്ച വാഹനം ഇഴഞ്ഞാണ്​ നീങ്ങിയത്​. ആംബുലൻസിന്​ തൊട്ടുപിന്നാലെയുള്ള വാഹനത്തിൽ സ്​റ്റാലിൻ ഉൾപ്പെടെ കുടുംബാംഗങ്ങളും ഡി.എം.കെ നേതാക്കളും അനുഗമിച്ചു. രണ്ടു കിലോമീറ്ററോളം വരുന്ന ദൂരം പിന്നിടുന്നതിന്​ ഒരു മണിക്കൂറോളം സമയമെടുത്തു. ഗോപാലപുരത്തെ വസതിയിൽ രാത്രി ഒന്നരവരെ പൊതുദർശനം. പിന്നീട്​ കനിമൊഴിയുടെ സി.​െഎ.ടി കോളനിയിലെ വസതിയിലേക്ക്​ കൊണ്ടുപോയി. ബുധനാഴ്​ച രാവിലെ രാജാജി ഹാളിലേക്ക്​ ​മാറ്റും. നേതാക്കൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആദരാഞ്​ജലിയർപ്പിക്കുന്നതിന്​ ഇവിടെ സൗകര്യമൊരുക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadum karunanidhidmkmalayalam newsKarunanidhi death
News Summary - Karunanidhi Body to Home-India News
Next Story