കോവിഡ്: ബംഗളൂരുവിൽ കരുനാഗപ്പള്ളി സ്വദേശി മരിച്ചു
text_fieldsബംഗളൂരു: കോവിഡ് ബാധിച്ച് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബംഗളൂരുവിൽ മരിച്ചു. ബംഗളൂരു സാമി ലാബ്സ് ജീവനക്കാരൻ എടപ്പള്ളിക്കോട്ട ആറാട്ടുപുഴ വീട്ടിൽ അബ്ദുൽ സലാമാണ് (48) മരിച്ചത്. നെലകതരനഹള്ളിയിൽ കുടുംബസമേതമായിരുന്നു താമസം.
കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് നന്ദിനി ലേഒൗട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവശിപ്പിച്ചത്. പിതാവ്: ഇബ്രാഹിംകുട്ടി. മാതാവ്: ജമീല ബീവി. ഭാര്യ: സുഹാന. ബെൽറോഡ് ഹിറ മോറൽ സ്കൂൾ വിദ്യാർഥിനി ഫാത്തിമ െഷഹ്റ ഏകമകളാണ്. സഹോദരങ്ങൾ: സബീന, സജീന.ഖബറടക്കം കെ.എം.സി.സി വളൻറിയർമാരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡപ്രകാരം ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ നടന്നു.

