Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർത്തി കോഴ...

കാർത്തി കോഴ വാങ്ങിയെന്ന മൊഴി നൽകിയത് ഇന്ദ്രാണി മൂഖർജി 

text_fields
bookmark_border
കാർത്തി കോഴ വാങ്ങിയെന്ന മൊഴി നൽകിയത് ഇന്ദ്രാണി മൂഖർജി 
cancel

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയക്ക് എഫ്.ഐ.പി.ബിയുടെ അംഗീകാരം ലഭിക്കാന്‍ കാർത്തി ചിദംബരം കോഴ വാങ്ങിയെന്ന മൊഴി നൽകിയത് ഷീന ബോറ കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മൂഖർജി.  ​െഎ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ​യു​ടെ അ​ന്ന​ത്തെ ഡ​യ​റ​ക്​​ട​ർ​മാ​രാ​യിരുന്നു ഇ​ന്ദ്രാ​ണി. തങ്ങളുമായി 1 മില്യണ്‍ ഡോളറിന്‍റെ ഇടപാട് ഉണ്ടായിരുന്നതായി  ഇന്ദ്രാണി സി.ബി.ഐയോട് വെളിപ്പെടുത്തി. ഈ മൊഴിയെ തുടര്‍ന്നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വ്യക്തമാക്കി. ഇന്ദ്രാണിയോടും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടും മകനെ ബിസിനസില്‍ സഹായിക്കാന്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി ചിദംബരം ആവശ്യപ്പെട്ടതായും സി.ബി.ഐ വ്യക്തമാക്കി. 

കാ​ർ​ത്തി ചി​ദം​ബ​രം,​ ​െഎ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ​യു​ടെ അ​ന്ന​ത്തെ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി, പ്രീ​തം മു​ഖ​ർ​ജി, ചെ​സ്​ മാ​നേ​ജ്​​​മ​​​​െൻറ്​ സ​ർ​വി​സ​സ്​ (കാ​ർ​ത്തി അ​തി​​​​​െൻറ ഡ​യ​റ​ക്​​ട​റാ​യി​രു​ന്നു) അ​ഡ്വാ​േ​ൻ​റ​ജ്​ സ്​​ട്രാ​റ്റ​ജി​ക്​ ക​ൺ​സ​ൽ​ട്ട​ൻ​സി ഡ​യ​റ​ക്​​ട​ർ പ​ത്മ വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​രും പേ​ര​റി​യാ​ത്ത ചി​ല ധ​ന​മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​ണ്​ പ്ര​തി​ക​ൾ. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വ​ഞ്ച​ന, അ​ഴി​മ​തി എ​ന്നി​വ​യാ​ണ്​ കേ​സ്. ഇ​തി​നു പു​റ​മെ എ​ൻ​ഫോ​ഴ്​​സ്​​മ​​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്. 

പ്രീ​തം മു​ഖ​ർ​ജി, ഇ​​ന്ദ്രാ​ണി മു​ഖ​ർ​ജി എ​ന്നി​വ​ർ ഇ​പ്പോ​ൾ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്.  പി. ​ചി​ദം​ബ​ര​ത്തി​​​​​െൻറ മ​ക​നെ​തി​രാ​യ കു​റ്റാ​ന്വേ​ഷ​ണം സി.​ബി.​​െ​എ കു​റെ നാ​ളാ​യി ന​ട​ത്തി​വ​രു​ക​യാ​ണ്. മ​ക​നെ വേ​ട്ട​യാ​ടി ത​ന്നെ​യാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​ർ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ പി. ​ചി​ദം​ബ​രം സു​പ്രീം​കോ​ട​തി​യി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. എ​ൻ​ഫോ​ഴ്​​സ്​​മ​​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​​​​െൻറ സ​മ​ൻ​സ്​ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ഒ​രാ​ഴ്​​ച മു​മ്പ്​ ത​ള്ളി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramkarthi chidambarammalayalam newsFinancial Theft
News Summary - In Karti Chidambaram Case, Indrani Mukerjea Spoke Of 7 Lakh Dollar Bribe-India News
Next Story