Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർത്തി ചിദംബരത്തെ...

കാർത്തി ചിദംബരത്തെ സി.ബി.​െഎ വീണ്ടും ചോദ്യം ​െചയ്​തു

text_fields
bookmark_border
കാർത്തി ചിദംബരത്തെ സി.ബി.​െഎ വീണ്ടും ചോദ്യം ​െചയ്​തു
cancel

ന്യൂഡൽഹി: അ​ഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​​െൻറ മകൻ കാർത്തി ചിദംബരത്തെ സി.ബി.​െഎ രണ്ടാംതവണ ചോദ്യം​ ​െചയ്​തു. വിദേശഫണ്ട്​ സ്വീകരിക്കാൻ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണിയുടെയും മാധ്യമഗ്രൂപ്പിന്​ ക്ലിയറൻസ്​ നൽകി​യതാണ്​ കുറ്റമെന്ന്​ സി.ബി.​െഎ അധികൃതർ പറഞ്ഞു. 

രാവിലെ 11.30 ഒാടെയാണ്​ കാർത്തി സി.ബി​.​െഎ കേന്ദ്രത്തിലെത്തിയത്​. കാർത്തിയുടെ പങ്കാളികളായ ഭാസ്​കർ രാമൻ, രവി വിശ്വനാഥൻ, മോഹനൻ രാകേഷ്​ എന്നിവരെയും ചോദ്യം ചെയ്​തു. 

പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ, മൗറീഷ്യസിൽനിന്ന്​ ഫണ്ട്​ സ്വീകരിക്കാൻ ​െഎ.എൻ.എക്​സ്​ മീഡിയക്ക്​ ​​ഫോറിൻ ഇൻവെസ്​റ്റ്​മ​െൻറ്​ പ്ര​മോഷൻ ബോർഡി​​െൻറ (എഫ്​.​െഎ.പി.ബി) ക്ലിയറൻസ്​ നൽകിയതിൽ കാർത്തിയുടെ ഇടപെടലാണ്​ സി.ബി.​െഎ അന്വേഷിക്കുന്നത്​. മകൾ ഇന്ദ്രാണിയുടെ കൊലപാതകത്തിൽ പ്രതികളായി ജയിൽവാസം അനുഭവിക്കുന്ന മുഖർജി ദമ്പതിമാരിൽനിന്ന്​ കാർത്തിക്ക്​ ബന്ധമുള്ള സ്ഥാപനം സഹായം സ്വീകരിച്ചതായി ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkarti chidambarammalayalam news
News Summary - Karti Chidambaram appears before CBI again- India news
Next Story