കാർത്തി ചിദംബരത്തെ സി.ബി.െഎ ഉറങ്ങാൻ അനുവദിക്കുന്നില്ലെന്ന് അഭിഷേക് സിങ്വി
text_fieldsന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ കസ്റ്റഡിയിലെടുത്ത കാർത്തി ചിദംബരെത്ത സി.ബി.െഎ പീഡിപ്പിക്കുകയാണെന്ന് അഭിഭാഷകൻ അഭിഷേക് മനു സിങ്വി. കാർത്തിയെ സി.ബി.െഎ ഉറങ്ങാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തിെൻറ ആരോഗ്യ നില മോശമാണെന്നും സിങ്വി പ്രത്യേക കോടതിയെ അറിയിച്ചു.
കാർത്തിെയ മൂന്നു ദിവസത്തേക്ക് കൂടി സി.ബി.െഎ കസ്റ്റഡിയിൽ വിട്ടുെകാണ്ട് വെള്ളിയാഴ്ച പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടതിനു പിറകെയാണ് സിങ്വിയുടെ വാദം. പുലർച്ചെ രണ്ടര വരെ ഉറങ്ങാൻ അനുവദിക്കാതിരുന്നതിനാൽ കാർത്തിയുടെ രക്തസമ്മർദം വ്യതിയാനപ്പെട്ടുെകാണ്ടിരിക്കുകയാണ്. കാർത്തിയെ അദ്ദേഹത്തിെൻറ സെല്ലിൽ നിന്ന് നാലു ഗാർഡുകളുള്ള മുറിയിലേക്ക് മാറ്റി. കാർത്തിെയ ഉറങ്ങാൻ അനുവദിക്കാതിരിക്കാൻ നാലു ഗാർഡുകളും സംസാരിക്കുകയും കാർഡ്സ് കളിക്കുകയും ചെയ്തുവെന്നും സിങ്വി പറഞ്ഞു.
എന്നാൽ ഇൗ വാദം സി.ബി.െഎ അഭിഭാഷകൻ തള്ളി. കാർത്തിയെ ഉറങ്ങാൻ അനുവദിക്കാതിരിക്കുകയോ ഒരു തരത്തിലും പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
