Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർത്തി ചിദംബരത്തെ...

കാർത്തി ചിദംബരത്തെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ ഇ.ഡിക്ക്​ ഹൈകോടതി നിർദേശം

text_fields
bookmark_border
കാർത്തി ചിദംബരത്തെ അറസ്​റ്റ്​ ചെയ്യരുതെന്ന്​ ഇ.ഡിക്ക്​ ഹൈകോടതി നിർദേശം
cancel

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയ കേസിൽ കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമ​ന്ത്രി പി.ചിദംബരത്തി​​​െൻറ മകനുമായ കാർത്തി ചിദംബരത്തിന്​ താൽക്കാലിക ആശ്വാസം. മാർച്ച്​ 20 വരെ കാർത്തി ചിദംബരത്തെ അറസ്​റ്റ്​ ചെയ്യരുതെന്ന്​  എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിനോട്​ ഡൽഹി ഹൈകോടതി നിർദേശിച്ചു. കാർത്തി ചിദംബരത്തി​​​െൻറ കേസ് ഇനി​ മാർച്ച്​ 20നാണ്​ കോടതി പരിഗണിക്കുന്നത്​. അതുവരെ അറസ്​റ്റ്​ ചെയ്യരുതെന്നാണ്​ കോടതി നിർദേശം.

കാർത്തി ചിദംബരത്തി​​​െൻറ ഹരജി സംബന്ധിച്ച്​ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട്​ കേന്ദ്രസർക്കാറിനും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിനും ഹൈകോടതി നോട്ടീസ്​ അയച്ചിട്ടുണ്ട്​. സി.ബി.​െഎ  എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​ത കേസിൽ അന്വേഷണം നടത്താൻ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റിന്​ അധികാരമില്ലെന്നാണ്​ ഹരജിയിൽ കാർത്തി ചിദംബരം ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. അതേ സമയം, നിലവിൽ സി.ബി.​െഎ കസ്​റ്റഡിയിലുള്ള കാർത്തി ചിദംബരത്തെ ഇന്ന്​ കോടതിയിൽ ഹാജരാക്കും. കസ്​റ്റഡി കാലാവധി ആറ്​ ദിവസം കൂടി നീട്ടി നൽകാൻ സി.ബി.​െഎ ആവശ്യപ്പെടുമെന്നാണ്​ വിവരം.

വിദേശ കമ്പനിയായ ​െഎ.എൻ.എകസ്​ മീഡിയക്ക്​ അന്നത്തെ ധനമന്ത്രി പി.ചിദംബരത്തി​​​െൻറ സ്വാധീനം ഉപയോഗിച്ച്​ കാർത്തി വഴിവിട്ട സഹായങ്ങൾ നൽകിയെന്നും ഇതിന്​ കൈക്കൂലി വാങ്ങിയെന്നുമാണ്​ സി.ബി.​െഎ കേസ്​. കമ്പനിയുടെ സഹ ഉടമകളായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയുമാണ്​ കേസിൽ കാർത്തി ചിദംബരത്തിനെതിരെ മൊഴി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi highcourtmalayalam newsINX media caseKarti chidabarm
News Summary - Karti Chidambaram, Accused Of Corruption, Gets Reprieve From Court-India news
Next Story