കാർത്തി ചിദംബരത്തിന് വിദേശത്തുപോകാൻ അനുമതി
text_fieldsചെന്നൈ: അനധികൃത പണമിടപാടു കേസിൽപെട്ട മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിന് മദ്രാസ് ഹൈകോടതി വിദേശ സന്ദർശനത്തിന് അനുമതി നൽകി. യാത്രവിവരം സി.ബി.െഎക്ക് നൽകണം. ഇൗ മാസം28നകം മടങ്ങിയെത്തണം. രാജ്യം വിടുന്നത് തടയാൻ സി.ബി.െഎ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിെനതിരെ കാർത്തി മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.െഎയുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അബ്ദുൽ ഖുദുസ് എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.
2007ൽ െഎ.എൻ.എക്സ് മീഡിയ കമ്പനിയിൽ 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് ചട്ടം മറികടന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചത് അക്കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പിതാവിെൻറ സ്വാധീനം ഉപയോഗിച്ചെന്ന ആരോപണമാണ് കാർത്തിക്കെതിരെയുള്ളത്. സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ കാർത്തിയും മറ്റുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. നിരവധി കമ്പനികളുടെ ഉടമയും വൻ വ്യവസായിയുമായ കാർത്തിയുടെ വിദേശ സന്ദർശനത്തിെൻറ ലക്ഷ്യം വ്യാപാര സംബന്ധമായതാണെന്ന് സി.ബി.െഎക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ജി. രാജഗോപാൽ കോടതിയെ അറിയിച്ചു. ചികിത്സ പോലുള്ള അടിയന്തര സാഹചര്യങ്ങളിലെ യാത്രകളെ കേന്ദ്ര അന്വേഷണ ഏജൻസി എതിർക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഇംഗ്ലണ്ടിൽനിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് അനധികൃത കമ്പനികളിൽനിന്ന് നിക്ഷേപത്തിന് പണം എത്തിയിരിക്കുന്നത്. ആ രാജ്യങ്ങളിെല കാർത്തിയുടെ സാന്നിധ്യം തെളിവു നശിപ്പിക്കുമെന്ന് സി.ബി.െഎ ഭയപ്പെടുന്നതായും അഭിഭാഷകൻ കോടതിെയ അറിയിച്ചു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്ന കാർത്തിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതിനിടെ, കേസിൽ പ്രതിയാക്കപ്പെട്ട കാർത്തിയുടെ ഒാഡിറ്ററും ചാർേട്ടഡ് അക്കൗണ്ടൻറുമായ എസ്. ഭാസ്കര രാമനെ ഡൽഹിയിൽ എൻഫോഴ്സ്െമൻറ് അറസ്റ്റ് ചെയ്തു. കാർത്തിയുടെയും കമ്പനികളുടെയും അക്കൗണ്ടുകൾ ഒാഡിറ്റുചെയ്തത് ഇയാളാണ്. പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് അറസ്റ്റിലായ ഇയാളെ ചോദ്യം െചയ്യാൻ അഞ്ച് ദിവസത്തേക്ക് എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ കോടതി വിട്ടു. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ലെന്നു ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
