കാർത്തി ചിദംബരം സി.ബി.െഎ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഴിമതിക്കേസിൽ കാർത്തി ചിദംബരത്തിനെതിരായ കേന്ദ്ര സർക്കാറിെൻറ ലുക്കൗട്ട് നോട്ടീസ് സ്റ്റേ ചെയ്ത ചെെന്നെ ഹൈകോടതി ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. കാർത്തി സി.ബി.െഎ കോടതി മുമ്പാകെ ഹാജരാകണമെന്നും ജസ്റ്റിസുമാരായ ജെ.എസ്. ഖെഹാർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.
മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രം സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. കേസിൽ ഇതുവെര കാർത്തി ഹാജരായിട്ടില്ലെന്നും മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, സി.ബി.െഎ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ തീർപ്പു കൽപിക്കണമെന്ന് മദ്രാസ് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചിട്ടുമുണ്ട്.
കാർത്തിയുടെ പിതാവ് പി. ചിദംബരം ധനമന്ത്രിയായിരുന്ന കാലയളവിൽ ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡ് (എഫ്.െഎ.പി.ബി) െഎ.എൻ.എക്സ് മീഡിയ എന്ന സ്ഥാപനത്തിന് ക്ലിയറൻസ് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണ് കേസിനാധാരം.
