Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക നിയമസഭയുടെ...

കർണാടക നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന്​; ബജറ്റ്​ അഞ്ചിന്​

text_fields
bookmark_border
കർണാടക നിയമസഭയുടെ ആദ്യസമ്മേളനം ജൂലൈ രണ്ടിന്​; ബജറ്റ്​ അഞ്ചിന്​
cancel

ബംഗളൂരു: കർണാടകയുടെ 15ാമത്​ നിയമസഭയുടെ  ആദ്യസമ്മേളനം ജൂലൈ രണ്ടിന്​ നടക്കും. ആദ്യ ബജറ്റ്​ ജൂലൈ അഞ്ചിന്​ അവതരിപ്പിക്കും. ഗവർണർ വാജു ഭായ്​ വാല നിയമസഭാംഗങ്ങളെ അഭിസബോധന ചെയ്​തുകൊണ്ട്​ 10 ദിവസ​െത്ത സമ്മേളനം തുടങ്ങുമെന്ന്​ പാർലമ​​െൻററികാര്യ മന്ത്രി കൃഷ്​ണ ബൈര ഗൗഡ മാധ്യങ്ങളോട്​ പറഞ്ഞു. ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി ബജറ്റ്​ അവതരിപ്പിക്കും.

കഴിഞ്ഞ മാസം ബി.​െജ.പി സർക്കാറി​​​െൻറയും കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യ സർക്കാറി​​​െൻറയും വിശ്വാസ വോ​െട്ടടുപ്പിനായി നിയമ സഭ ചേർന്നിരുന്നു. 

കുമാരസ്വാമിയുടെ അധ്യക്ഷതയിൽ സെക്ര​േട്ടറിയറ്റിൽ ചേർന്ന രണ്ടു മണിക്കൂർ മന്ത്രിസഭാ യോഗത്തിൽ മൺസൂണിന്​ മുമ്പും ശേഷവുമുള്ള കാലത്തിലേക്കായി പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം കാർഷിക ഇൻഷുറൻസിലേക്ക്​ 655 ​േകാടി രൂപ നീക്കി വെച്ചു. ഒന്നു മുതൽ 10 വരെ പഠിക്കുന്ന ഒാരോ കുട്ടിക്കും ഒരു യൂണിഫോം വാങ്ങുന്നതിന്​ 300 രൂപ വീതം 115.8 കോടി രൂപ വിദ്യാഭ്യാസ വകുപ്പിനും അനുവദിക്കാൻ തീരുമാനിച്ചു. ​ ഉന്നത വിദ്യാഭ്യാസ വകുപ്പിന്​ 460 കോടി രൂപയും അനുവദിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka assemblymalayalam newsFirst Assembly Session
News Summary - Karnataka's New Assembly Session From July 2, Budget On July 5
Next Story