Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലേക്ക് വോൾവോ...

കേരളത്തിലേക്ക് വോൾവോ എ.സി സ്ലീപ്പറുകളുമായി കർണാടക

text_fields
bookmark_border
karnataka-rtc-volvo
cancel
camera_alt?????????? ???.???.????????? (???????? ????? ????????) ???????? ???????? ????????? ?????????? ??????? ????

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് പു​തി​യ നോ​ൺ എ.​സി സ്ലീ​പ്പ​ർ സ​ർ​വി​സ്​ ആ​രം​ഭി ​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ മ​ൾ​ട്ടി ആ​ക്സി​ൽ എ.​സി സ്ലീ​പ്പ​ർ ബ​സു​ക​ൾ ഒാ​ടി​ക്കാ ​നൊ​രു​ങ്ങി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. കൂ​ടു​ത​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച മ ു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കും തി​രി​ച്ചും അം​ബാ​രി ഡ്രീം ​ക്ലാ​സ് മ​ൾ​ട്ടി ആ​ക്സി ​ൽ വോ​ൾ​വോ സ്ലീ​പ്പ​ർ ക്ലാ​സ് സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

കേ​ര​ള​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​റി​​െൻറ കീ​ഴി​ലു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ മ​ൾ​ട്ടി ആ​ക്സി​ൽ വോ​ൾ​വോ എ.​സി സ്ലീ​പ്പ​ർ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ലു​ള്ള​തി​നാ​ൽ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​മോ പ്ര​ഖ്യാ​പ​ന​മോ ഇ​ല്ലാ​തെ​യാ​ണ് സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. രാ​ത്രി 9.32ന് ​ബം​ഗ​ളൂ​രു​വി​ലെ ശാ​ന്തി​ന​ഗ​ർ ബ​സ് സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് സേ​ലം, കോ​യ​മ്പ​ത്തൂ​ർ വ​ഴി പി​റ്റേ​ന്ന് രാ​വി​ലെ 7.47ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും. തി​രി​ച്ച് എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ രാ​ത്രി ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച് പി​റ്റേ​ന്ന് രാ​വി​ലെ 7.16ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് 1410 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന നി​ര​ക്ക്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് സിം​ഗ്​​ൾ ആ​ക്സി​ൽ നോ​ൺ എ.​സി സ്ലീ​പ്പ​ർ സ​ർ​വി​സ്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ സിം​ഗ്​​ൾ ആ​ക്സി​ൽ എ.​സി സ്ലീ​പ്പ​ർ ബ​സു​ക​ൾ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. അ​ധി​കം വൈ​കാ​തെ തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും മ​ൾ​ട്ടി ആ​ക്സി​ൽ വോ​ൾ​വോ എ.​സി സ്ലീ​പ്പ​ർ സ​ർ​വി​സും ആ​രം​ഭി​ക്കും.

കോ​ഴി​ക്കോ​േ​ട്ട​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​കു​മോ എ​ന്ന് താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലൂ​ടെ ട്ര​യ​ൽ ഒാ​ടി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക. അ​ത​ല്ലെ​ങ്കി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് വീ​ണ്ടു​മൊ​രു സ​ർ​വി​സ്​ കൂ​ടി ആ​രം​ഭി​ക്കും. ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം കൂ​ടു​ത​ലാ​യി മൂ​ന്നു മ​ൾ​ട്ടി ആ​ക്സി​ൽ വോ​ൾ​വോ സ്ലീ​പ്പ​ർ സ​ർ​വി​സു​ക​ളാ​യി​രി​ക്കും ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ആ​രം​ഭി​ക്കു​ക. വ്യാ​ഴാ​ഴ്ച മു​ത​ൽ ഒാ​ടു​ന്ന ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം മ​ൾ​ട്ടി ആ​ക്സി​ൽ എ.​സി സ്ലീ​പ്പ​ർ ബ​സി​​െൻറ റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. www.ksrtc.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യും ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ ബു​ക്കി​ങ് കൗ​ണ്ട​ർ വ​ഴി​യും ടി​ക്ക​റ്റെ​ടു​ക്കാം. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​ക​ളി​ൽ വാ​ട​ക വ​ണ്ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്ലീ​പ്പ​ർ ബ​സ് സ​ർ​വി​സു​ക​ൾ ന​ട​ത്തു​മെ​ന്ന് കേ​ര​ള ആ​ർ.​ടി.​സി നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsvolvo AC sleeperKerala News
News Summary - karnataka with volvo AC sleeper to kerala -india news
Next Story