ലോക്ഡൗൺ ലംഘിച്ച് കർണാടകയിൽ ഉത്സവം; പങ്കെടുത്തത് ആയിരങ്ങൾ -VIDEO
text_fieldsബംഗളൂരു: കോവിഡ് 19 വ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി നീങ്ങുന്നതിനിടെ കർണാടക രാമനഗരയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ഉത്സവം അരങ്ങേറി. ഗ്രാമപഞ്ചായത്ത് വികസന ഒാഫിസറുടെ അനുമതിയോടെയാണ് വ്യാഴാഴ്ച മാരമ്മ ദേവീ ഉത്സവം നടന്നത്.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആളുകൾ ഉത്സവത്തിൽ പങ്കെടുത്തതിെൻറ വിഡിയോയും ചിത്രങ്ങളും പുറത്തുവന്നു. കൈയിൽ താലങ്ങളുമായി അണിനിരന്ന ഭക്തർ കൊറോണ വൈറസിൽനിന്ന് തങ്ങളെ രക്ഷിക്കാൻ കൂടി മാരമ്മദേവിയോട് പ്രാർഥിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർന്ന് തഹസിൽദാറുടെ റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് വികസന ഒാഫിസർ എൻ.സി.കൽമാത്തയെ രാമനഗര ഡെപ്യൂട്ടി കമ്മീഷണർ സസ്പെൻറ് ചെയ്തു. സർക്കാറിെൻറ കണക്കുപ്രകാരം, ഗ്രീൻസോണിൽ ഉൾപെടുന്ന ജില്ലയാണ് രാമനഗര. എന്നാൽ, സമീപ ജില്ലകളായ മൈസൂരുവും ബംഗളൂരുവും റെഡ്സോണിലാണ്.
ഉത്സവം സംഘടിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് അരങ്ങേറിയതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, പുതുതായി 45 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കർണാടകയിൽ രോഗബാധിതരുടെ എണ്ണം 1,032 ആയി. ഇതുവരെ 35 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.
The irony : Hundreds gather at a village in Ramanagar for a religious fair, prayers included an appeal to the Gods to get rid of the #CoronaVirus. All this while they violate norms to contain the virus.
— Deepak Bopanna (@dpkBopanna) May 14, 2020
No #Masks.
No #SocialDistanacing. #COVID19 #COVIDー19 #lockdown pic.twitter.com/3uvSE2694v
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
