Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക ഉപരിസഭ:...

കർണാടക ഉപരിസഭ: ബി.ജെ.പി പിന്തുണയിൽ ചെയർമാൻ സ്​ഥാനം ജെ.ഡി–എസിന്​

text_fields
bookmark_border
കർണാടക ഉപരിസഭ: ബി.ജെ.പി പിന്തുണയിൽ ചെയർമാൻ സ്​ഥാനം ജെ.ഡി–എസിന്​
cancel

ബംഗളൂരു: കർണാടക നിയമനിർമാണ കൗൺസിലിൽ ഒരിക്കൽകൂടി ബി.ജെ.പിയും ജെ.ഡി^എസും കൈകോർത്തു. ബി.ജെ.പി പിന്തുണയോടെ ജെ.ഡി^എസി​െൻറ ബസവരാജ്​ ഹൊരട്ടിയെ (74) ചെയർമാനായി തെരഞ്ഞെടുത്തു. ജെ.ഡി^എസി​െൻറ പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ നോട്ടീസിനെ തുടർന്ന്​ കോൺഗ്രസ്​ അംഗമായ ചെയർമാൻ പ്രതാപ്​ ചന്ദ്ര ഷെട്ടി ഫെബ്രുവരി അഞ്ചിന്​ രാജിവെച്ചിരുന്നു. അതേസമയം, ഗോവധ നിരോധന ബിൽ കൗൺസിലിൽ പാസാക്കാൻ ബി.ജെ.പി നടത്തിയ അട്ടിമറിക്കെതിരെ കോൺഗ്രസ്​ അംഗങ്ങൾ പ്രതിഷേധം തുടരുന്നതിനിടെയാണ്​ ​െഡപ്യുട്ടി ചെയർമാൻ തെരഞ്ഞെടുപ്പ്​ ഒഴിവാക്കി ചെയർമാനെ പ്രഖ്യാപിച്ചത്​. ഡെപ്യൂട്ടി ചെയർമാൻ സ്​ഥാനത്തേക്ക്​ ജനുവരി 29ന്​ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥി എം.കെ. പ്രാണേഷ്​ ജെ.ഡി^എസ്​ പിന്തുണയിൽ വിജയിച്ചിരുന്നു.

ഗോവധ നിരോധന ബില്ലി​െൻറ പേരിൽ കഴിഞ്ഞ രണ്ടു ദിവസമായി കർണാടക നിയമനിർമാണ കൗൺസിൽ പ്രക്ഷുബ്​ധമായിരുന്നു. ബില്ലിന്​ പിന്തുണ നൽകുമെന്ന്​ ബസവരാജ്​ ഹൊരട്ടി പ്രസ്​താവന നടത്തിയിരുന്നെങ്കിലും പിന്നീട്​ തിരുത്തി. ഗോവധ നിരോധനത്തെ പിന്തുണക്കില്ലെന്ന്​ എച്ച്​.ഡി. കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. എന്നാൽ, തിങ്കളാഴ്​ച കൗൺസിലിൽ ബിൽ അവതരിപ്പിച്ചപ്പോൾ ചർച്ചക്കെടുക്കാതെ ഡെപ്യൂട്ടി ​െചയർമാൻ ശബ്​ദവോ​േട്ടാടെ പാസാക്കി. കോൺഗ്രസ്​, ജെ.ഡി^ എസ്​ അംഗങ്ങളായി 31 ഉം ബി.ജെ.പി അംഗങ്ങളായി 28ഉം പേരാണ്​ സഭയിലുണ്ടായിരുന്നത്​. ഡിവിഷൻ വോട്ട്​ (തലയെണ്ണൽ) വേണമെന്ന കോൺഗ്രസ്​ ആവശ്യം ഡെപ്യൂട്ടി ചെയർമാൻ പരിഗണിച്ചില്ല. ഇതോടെ കോൺഗ്രസ്​ അംഗങ്ങൾ ബിൽ സഭയിൽ കീറിയെറിഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പിന്​ ജെ.ഡി^എസി​െൻറ ബസവരാജ്​ ഹൊരട്ടിക്കെതിരെ കോൺഗ്രസ്​ അംഗം നസീർ അഹമ്മദ്​ പത്രിക നൽകിയിരുന്നു. ഗോവധ നിരോധന ബിൽ ജനാധിപത്യവിരുദ്ധമായി പാസാക്കിയെന്ന്​ ചൂണ്ടിക്കാട്ടി ചൊവ്വാഴ്​ചയും നടുത്തളത്തിലിറങ്ങി കോൺഗ്രസ്​ പ്രതിഷേധം തുടർന്നതോടെ തെരഞ്ഞെടുപ്പ്​ ഒഴിവാക്കി ഡെപ്യൂട്ടി ചെയർമാൻ ജെ.ഡി^എസ്​ സ്​ഥാനാർഥിയെ ചെയർമാനായി പ്രഖ്യാപിക്കുകയായിരുന്നു.

കർണാടക നിയമനിർമാണ കൗൺസിലിൽ ബി.​െജ.പിക്ക്​ 31, കോൺഗ്രസ്​^ 28, ജെ.ഡി^എസ്​ ^13 എന്നിങ്ങനെയാണ്​ കക്ഷിനില. നേരത്തെ നിയമസഭയിലും നിയമനിർമാണ സഭയിലും സഖ്യംചേർന്ന കോൺഗ്രസും ജെ.ഡി^എസും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്​ഥാനങ്ങൾ പങ്കുവെക്കുകയായിരുന്നു. നിയമസഭയിൽ സഖ്യം തകർന്ന്​ ഭരണമൊഴിഞ്ഞെങ്കിലും കഴിഞ്ഞമാസം വരെ ഉപരിസഭയിൽ സഖ്യം തുടർന്നു. ബി.ജെ.പിക്ക്​ പ്രശ്​നാധിഷ്​ഠിത പിന്തുണയെന്നാണ്​ ജെ.ഡി^എസ്​ നേതാക്കളുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdsBJP
News Summary - Karnataka Upper House: JDS-backed BJP
Next Story