Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കർണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മികച്ച ജയം
cancel
Homechevron_rightNewschevron_rightIndiachevron_rightകർണാടക നഗര തദ്ദേശ...

കർണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മികച്ച ജയം

text_fields
bookmark_border

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ന​ഗ​ര ത​ദ്ദേ​ശ-​മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ മ​റി​ക​ട​ന്ന്​ കോ​ൺ​ഗ്ര​സി​ന്​ മി​ക​ച്ച നേ​ട്ടം. 58 ന​ഗ​ര ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 1184 സീ​റ്റു​ക​ളി​ൽ ന​ട​ന്ന​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ 498ഉം ​ബി.​ജെ.​പി 437ഉം ​ജെ.​ഡി-​എ​സ്​ 45ഉം ​സീ​റ്റ്​ നേ​ടി. മ​റ്റു പാ​ർ​ട്ടി​ക​ളും സ്വ​ത​ന്ത്ര​രു​മാ​യി 204 സീ​റ്റ്​ പ​ങ്കി​ട്ടു. സം​സ്ഥാ​ന​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​രി​ച്ച​ടി​യാ​യി. 2023ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സിന്‍റെ ശ​ക്തി​പ്ര​ക​ട​നം കൂ​ടി​യാ​യി ഫ​ലം.

അ​ഞ്ച്​ സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലാ​യി 166 വാ​ർ​ഡു​ക​ളി​ലും 19 ടൗ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലാ​യി 441 വാ​ർ​ഡു​ക​ളി​ലും 34 പ​ട്ട​ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 577 വാ​ർ​ഡു​ക​ളി​ലു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ബി.​ജെ.​പി 67ഉം ​കോ​ൺ​ഗ്ര​സ്​ 61ഉം ​ജെ.​ഡി-​എ​സ്​ 12ഉം ​മ​റ്റു​ള്ള​വ​ർ 26ഉം ​സീ​റ്റ്​ നേ​ടി. ടൗ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ കോ​ൺ​ഗ്ര​സ്​ 201ഉം ​ബി.​ജെ.​പി 176ഉം ​ജെ.​ഡി-​എ​സ്​ 21ഉം ​മ​റ്റു​ള്ള​വ​ർ 43ഉം ​സീ​റ്റി​ൽ ജ​യി​ച്ചു. പ​ട്ട​ണ പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ 236ഉം ​ബി.​ജെ.​പി 194ഉം ​ജെ.​ഡി-​എ​സ്​ 12ഉം ​മ​റ്റു​ള്ള​വ​ർ 135ഉം ​സീ​റ്റി​ൽ വി​ജ​യി​ക​ളാ​യി. 42.06 ശ​ത​മാ​നം വോ​ട്ട്​​ കോ​ൺ​ഗ്ര​സി​ന്​ ല​ഭി​ച്ച​പ്പോ​ൾ ബി.​ജെ.​പി 36.90 ശ​ത​മാ​ന​ത്തി​ലൊ​തു​ങ്ങി. ജെ.​ഡി-​എ​സി​ന്​ 3.80 ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​ർ​ക്ക്​ 17.22 ശ​ത​മാ​ന​വും വോ​ട്ട്​ ല​ഭി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​നെ രാ​ഹു​ൽ ഗാ​ന്ധി അ​ഭി​ന​ന്ദി​ച്ചു. സ​ർ​ക്കാ​റി​നെ കു​റി​ച്ച ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യി​ല്ലാ​യ്​​മ​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്​ ന​ഗ​ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaKarnataka ElectionsCongressKarnataka ULB Election
News Summary - Karnataka ULB Election Results 2021 Congress
Next Story