വി.ഡി. സതീശനുമായി കർണാടക യു.ഡി.എഫ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
text_fieldsകർണാടക യു.ഡി.എഫ് ഭാരവാഹികൾ വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
ബംഗളൂരു: എം.എം.എയുടെ കർണാടക മലബാർ സെൻറർ ഉദ്ഘാടന ചടങ്ങിനായി നഗരത്തിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കർണാടക യു.ഡി.എഫ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സമകാലിക കേരള രാഷ്ട്രീയത്തിൽ ഭരണപക്ഷത്തിന്റെ തെറ്റായ ചെയ്തികളെ ശക്തമായ ഭാഷയിൽ നേരിട്ട്, യു.ഡി.എഫിന് കരുത്ത് പകരുന്ന പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കർണാടക യു.ഡി.എഫിന്റെ ഐക്യദാർഢ്യം അറിയിച്ചു.
യു.ഡി.എഫ് കർണാടകയിൽ രൂപവത്കരിച്ചതു മുതലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഇടപെടലുകളെ കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. എല്ലാ പ്രവർത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പ്രത്യേകിച്ച് യാത്രാപ്രശ്നങ്ങൾക്ക് പരിമിതിയിൽനിന്നുള്ള പരിഹാരം അദ്ദേഹം വാഗ്ദാനം ചെയ്തു.
കർണാടക യു.ഡി.എഫ് ചെയർമാൻ മെറ്റി കെ. ഗ്രേസ്, മറ്റു ഭാരവാഹികളായ ടി.സി. സിറാജ്, കെ.സി. അബ്ദുൽ ഖാദർ, ലത്തീഫ് ഹാജി, ജൈസൺ ലൂക്കോസ്, സുമോജ് മാത്യു, ഷംസുദ്ദീൻ കൂടാളി, സഞ്ജയ് അലക്സ്, പി.വി. കുഞ്ഞിക്കണ്ണൻ, പി.എ. ഐസക്, അലക്സ്, അഡ്വ. രാജ്മോഹൻ, അടൂർ രാധാകൃഷ്ണൻ, നാസർ നീലസാന്ദ്ര, റഹീം ചാവശ്ശേരി, മനോജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

