Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വാസ വോ​ട്ട്:...

വിശ്വാസ വോ​ട്ട്: ക​ർ​ണാ​ട​ക​ ഗ​വ​ർ​ണ​റു​ടെ നിർദേശം തള്ളാൻ കോൺഗ്രസ്

text_fields
bookmark_border
Vajubhai-vala
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ഗ​വ​ർ​ണ​റു​ടെ അ​സാ​ധാ​ര​ണ ഇ​ട​പെ​ട​ൽ. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30ന്​ ​മു​മ്പ്​ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി വി​ശ്വാ​സം തെ​ളി​യി​ക്ക​ണ​മെ​ന്ന്​ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല വ്യാ​ഴാ​ഴ്​​ച രാ​ത്രി​ ക​ത്ത്​ ന​ൽ​കി. സ​ഭാ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ ക​ത്തി​​​െൻറ ഭ​ര​ണ​ഘ​ട​ന സാ​ധു​ത​യും ഇ​തോ​ടെ ച​ർ​ച്ച​വി​ഷ​യ​മാ​യി.

എന്നാൽ ഗവർണറുടെ നിർദേശം തള്ളാനാണ്​ കോൺഗ്രസ്​ തീരുമാനം. ഗവർണർ കത്ത്​ കൈമാറിയതിനെ തുടർന്ന്​ അടിയന്തരമായി നിയമോപദേശം തേടിയ കോൺഗ്രസ് നേതൃത്വം​, തിങ്കളാഴ്​ചക്ക്​ മുമ്പ്​ വിശ്വാസവോ​െട്ടടുപ്പ്​ നടത്തേണ്ടെന്ന നിലപാടിലാണ്​. സർക്കാറിനെ ഗവർണർ പിരിച്ചുവിട്ടാലും നിയമനടപടികളുമായി മുന്നോട്ടുപോവാനാണ്​ കോൺഗ്രസ്​ തീരുമാനം. അതേസമയം, ഗവർണറുടെ നിർദേശം മറികടന്നാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ്​ കേന്ദ്ര പാർല​െമൻററികാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷി നൽകി.

ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​ർ വ്യാ​ഴാ​ഴ്​​ച ത​ന്നെ വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന്​ നേ​ര​ത്തേ സ്​​പീ​ക്ക​ർ​ക്ക്​ ക​ത്തു​ന​ൽ​കി​യെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​തെ സ​ഭ പി​രി​യു​ക​യാ​യി​രു​ന്നു.​യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ മാ​ർ നി​യ​മ​സ​ഭ​യി​ൽ തു​ട​ർ​ന്ന​തോ​ടെ​യാ​ണ്​ ഗ​വ​ർ​ണ​ർ വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പി​ന്​ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ക​ർ​ണാ​ട​ക​യി​ലെ 15 വി​മ​ത എം.​എ​ൽ.​എ​മാ​രു​ടെ രാ​ജി സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി ന​ട​ത്തി​യ പ​രാ​മ​ർ​ശം തു​റു​പ്പു​ചീ​ട്ടാ​ക്കി​യാ​യി​രു​ന്നു സ​ഖ്യ​സ​ർ​ക്കാ​ർ നീ​ക്കം. വി​മ​ത​ർ​ക്ക്​ വി​പ്പ്​ ബാ​ധ​ക​ല്ലെ​ന്ന സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ൽ വ്യ​ക്ത​ത വേ​ണ​മെ​ന്നും ശേ​ഷം വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പ്​ മ​തി​യെ​ന്നും കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം ഉ​യ​ർ​ത്തു​ന്ന​തോ​ടൊ​പ്പം അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ​ക്ക്​ സാ​വ​കാ​ശം ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു​ സ​ഖ്യ​നേ​താ​ക്ക​ൾ. എ​ന്നാ​ൽ അ​ർ​ധ​രാ​ത്രി​ക്കാ​ണെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച​ത​ന്നെ വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ട ബി.​ജെ.​പി, വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കും​വ​രെ ന​ടു​ത്ത​ള​ത്തി​ൽ രാ​പ്പ​ക​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചു.

ഗ​വ​ർ​ണ​ർ നി​യോ​ഗി​ച്ച നി​രീ​ക്ഷ​ക​​​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ഭ ന​ട​പ​ടി​ക​ൾ. വി​ശ്വാ​സ​പ്ര​േ​മ​യം അ​വ​ത​രി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​െ​ട സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ്​ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ബി.​ജെ.​പി നീ​ക്കം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. ച​ർ​ച്ച പു​രോ​ഗ​മി​ക്ക​വെ, ക്ര​മ​പ്ര​ശ്​​ന​മു​ന്ന​യി​ച്ച്​ കോ​ൺ​ഗ്ര​സ്​ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ​ വി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഇ​ട​പെ​ട​ൽ ശ്ര​ദ്ധ​യി​ൽ​െ​കാ​ണ്ടു​വ​ന്നു. നി​യ​മ​സ​ഭ​യി​ൽ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഹാ​ജ​രാ​വാ​തി​രു​ന്നാ​ൽ വി​പ്പ്​ ബാ​ധ​ക​മാ​വു​െ​മ​ന്ന്​ മ​റു​പ​ടി ന​ൽ​കി​യ സ്​​പീ​ക്ക​ർ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​​​െൻറ ഉ​പ​ദേ​ശ​വും തേ​ടി.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലേ​ക്കു​പോ​യ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ശ്രീ​മ​ന്ത്​ പാ​ട്ടീ​ലി​നെ ബി.​ജെ.​പി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ച​ത്​ സ​ഭ​യി​ൽ ബ​ഹ​ള​ത്തി​നി​ട​യാ​ക്കി. ശ്രീ​മ​ന്ത്​​പാ​ട്ടീ​ൽ ന​ൽ​കി​യ തീ​യ​തി​യി​ല്ലാ​ത്ത ക​ത്ത്​ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും കാ​ണാ​താ​യ​ത്​ സം​ബ​ന്ധി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച വി​ശ​ദ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ട്​ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന്, സ്​​പീ​ക്ക​ർ സ​ർ​ക്കാ​റി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്നെ​ന്ന്​ ആ​രോ​പി​ച്ച്​ മു​ൻ മു​ഖ്യ​മ​ന്ത്രി ജ​ഗ​ദീ​ഷ്​ ഷെ​ട്ടാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ബി.​ജെ.​പി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​റെ ക​ണ്ടു. ഇ​ട​വേ​ള​ക്ക്​ ശേ​ഷം സ​ഭ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ, വ്യാ​ഴാ​ഴ്​​ച​ത​ന്നെ വി​ശ്വാ​സ വോ​െ​ട്ട​ടു​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച്​ ഗ​വ​ർ​ണ​ർ ൈക​മാ​റി​യ ക​ത്ത്​ സ്​​പീ​ക്ക​ർ സ​ഭ​യി​ൽ വാ​യി​ച്ചു. വൈ​കീ​ട്ട്​ ആ​േ​റാ​ടെ സ​ഭ പി​രി​ഞ്ഞെ​ങ്കി​ലും യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി തു​ട​ർ​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​സ​ഭ വീ​ണ്ടും ചേ​രും.

ബംഗളൂരുവിൽ നിന്ന്​ മുങ്ങിയ എം.എൽ.എ മുംബൈ ആശുപത്രിയിൽ
മുംബൈ: എച്ച്​.ഡി. കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടിന്​ തയാറെടുക്കുന്നതിനിടെ കർണാടകയിൽനിന്ന്​ മുങ്ങിയ കോൺഗ്രസ്​ എം.എൽ.എ ശ്രീമന്ത്​ പാട്ടീൽ മുംബൈയിലെ ആശുപത്രിയിൽ. ബുധനാഴ്​ച രാത്രി മുംബൈയിൽ എത്തിയ ഇദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന്​ വ്യാഴാഴ്​ച ദാദറിലെ സഞ്ജീവനി ഹോസ്​പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട്​ അദ്ദേഹത്തെ ദക്ഷിണ മുംബൈയിലെ സ​െൻറ്​ ജോർജ്​ ഹോസ്​പിറ്റലിലേക്ക്​ മാറ്റി. ഇതിനിടെ, ജെ.ഡി.എസ്​ യൂത്ത്​ വിങ്​ വൈസ്​ പ്രസിഡൻറ്​​ സയ്യിദ്​ ഷാഹിദ്​ മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ എത്തി വിമത എം.എൽ.എമാരെ കണ്ടു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsHD Kumaraswamycong-jds govtKarnataka Trust Vote
News Summary - Karnataka Trust Vote: Congress Reject Governor Order -India News
Next Story