കർണാടകയിൽ ബിയർ ലോറി മറിഞ്ഞു; കുപ്പികൾക്കായി കോവിഡിനെ മറന്ന് ജനം -വിഡിയോ
text_fieldsബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്തെ രൂക്ഷമാവുകയാണ്. ഏകദേശം മൂന്ന് ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രോഗം പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകരും സർക്കാറുകളും നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം പലപ്പോഴും ലംഘിക്കുകയാണ്. അത്തരമൊരു സംഭവമാണ് കർണാടകയിലുണ്ടായത്.
കഴിഞ്ഞ ദിവസം കർണാടകയിലെ ചിക്ക്മംഗളൂരുവിലാണ് കോവിഡ് മാനദണ്ഡത്തിന്‍റെ നഗ്നമായ ലംഘനമുണ്ടായത്. ബിയറുമായെത്തിയ ലോറി മറിഞ്ഞതിനെ തുടർന്ന് കുപ്പികൾ കൈക്കലാക്കാൻ ജനം തെരുവിലിറങ്ങുകയായിരുന്നു. കോവിഡ് മാദണ്ഡം ലംഘിച്ച് ജനങ്ങൾ മദ്യകുപ്പികൾക്കായി തെരുവിൽ അടികൂടുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നതോടെ വ്യാപക വിമർശനമാണ് സംഭവത്തിൽ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

