Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക തിരുത്തി;...

കർണാടക തിരുത്തി; കേരളത്തി​ന്​ യാത്രാവിലക്കില്ല

text_fields
bookmark_border
കർണാടക തിരുത്തി; കേരളത്തി​ന്​ യാത്രാവിലക്കില്ല
cancel

ബംഗളൂരു: കേരളമടക്കം നാല്​ സംസ്​ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ മേയ്​ 31 വരെ വിലക്കേർപ്പെടുത്തിയ നടപടി കർണാടക തിരുത്തി. വിലക്കിൽ നിന്ന്​ കേരളത്തെ ഒഴിവാക്കി. ഇതര സംസ്​ഥാനങ്ങളിൽനിന്ന്​ കർണാടകയിലേക്ക്​ തിരിച്ചെത്തുന്നവരിൽ കോവിഡ്​ 19 കേസ്​ കൂടുതൽ റിപ്പോർട്ട്​ ചെയ്​തതോടെ  കേരളം, തമിഴ്​നാട്​, മഹാരാഷ്​ട്ര, ഗുജറാത്ത്​ എന്നീ സംസ്​ഥാനങ്ങളിൽനിന്നുള്ളവർക്ക്​ യാത്രാവിലക്ക്​ ഏർപ്പെടുത്തുന്നതായി തിങ്കളാഴ്​ച മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ അറിയിച്ചിരുന്നു​. ആരോഗ്യ വകുപ്പ്​ ഇക്കാര്യം ഒൗദ്യോഗിക ട്വിറ്റർ പേജിൽ അറിയിക്കുകയും ചെയ്​തു. നിലവിൽ കർണാടകയിലേക്ക് മടങ്ങാൻ കർണാടകയുടെ സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ്​ ലഭിച്ചവർക്ക് മടങ്ങാൻ തടസ്സമില്ലെന്നും  അടിയന്തര സാഹചര്യമുള്ളവർക്കും അവശ്യ സർവിസുകൾക്കും പ്രവേശാനുമതി നൽകുമെന്നും അറിയിച്ചിരുന്നു.

 

മഹാരാഷ്​ട്ര, ആന്ധ്ര, തമിഴ്​നാട്​, ഗുജറാത്ത്​ എന്നിവിടങ്ങളിൽനിന്ന്​ മടങ്ങിയെത്തിയവരിലാണ്​ കോവിഡ്​ 19 കേസ്​ റിപ്പോർട്ട്​ ചെയ്​തത്​. കേരളത്തിൽനിന്ന്​  മടങ്ങിയെത്തിയ ഒരാൾക്കും പോലും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നാലാം ഘട്ട ലോക്ക് ഡൗണിൽ ഇരു സംസ്ഥാനങ്ങളും കുടിയാലോചിച്ച്​ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയായിരുന്നു കർണാടകയുടെ നടപടി.

മാതൃകാപരമായ രീതിയിൽ കോവിഡിനെ ചെറുക്കുന്ന കേരളത്തിനും യാത്രാ വിലക്ക്​ ഏർപ്പെടുത്തിയത്​ വിമർശന വിധേയമായതോടെ കർണാടക നിലപാട്​ തിരുത്തി. കേരളത്തിന്​ യാത്രാവിലക്കില്ലെന്ന വിവരം ചൊവ്വാഴ്​ച പുലർച്ചെ 12.25ന്​ കർണാടക ആരോഗ്യവകുപ്പ്​ ട്വീറ്റ്​ ചെയ്​തു​.

അതിർത്തി പങ്കിടുന്ന ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നും കർണാടകയിലേക്ക്​ യാത്രാഅനുമതിയുണ്ട്. കർണാടകയിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടക വഴി പോകുന്നവരെയും നിയന്ത്രണം ബാധിക്കില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacovid 19lockdown
News Summary - karnataka travel restrictions-india news
Next Story