Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അ​ഞ്ചു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 25,000 സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ തു​ട​ങ്ങാ​ൻ ക​ർ​ണാ​ട​ക

text_fields
bookmark_border
അ​ഞ്ചു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 25,000 സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ തു​ട​ങ്ങാ​ൻ ക​ർ​ണാ​ട​ക
cancel

ബം​ഗ​ളൂ​രു: അ​ഞ്ചു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് 25,000 സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ തു​ട​ങ്ങാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച ക​ര്‍ണാ​ട​ക സ്റ്റാ​ര്‍ട്ട​പ്പ് ന​യ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. നി​ര്‍മി​ത ബു​ദ്ധി, വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍, റോ​ബോ​ട്ടി​ക്‌​സ്, ഡ്രോ​ണ്‍ സാ​ങ്കേ​തി​ക വി​ദ്യ എ​ന്നീ മേ​ഖ​ല​ക​ള്‍ക്കാ​യി​രി​ക്കും ഊ​ന്ന​ല്‍. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന് പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍കു​ക​യെ​ന്ന് ഐ.​ടി, ബി.​ടി മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍ പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് നൂ​റു​കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍കും. പു​തി​യ ആ​ശ​യ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഇ​വ സ്റ്റാ​ര്‍ട്ട​പ്പു​ക​ളാ​ക്കി മാ​റ്റാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഐ.​ടി പാ​ര്‍ക്കു​ക​ളി​ലും ഇ​ന്‍ക്യു​ബേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലും സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ഒ​രു​ക്കും.

നി​ല​വി​ല്‍ ബം​ഗ​ളൂ​രു​വി​ലാ​ണ് സം​സ്ഥാ​ന​ത്തെ ഐ.​ടി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക്, മ​ലി​നീ​ക​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ന​ഗ​ര​ത്തി​ന്റെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മൈ​സൂ​രു ഉ​ള്‍പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ക​സി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka to launch 25,000 startups in five years
Next Story