Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹത്തിന്​...

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മന്ത്രി

text_fields
bookmark_border
വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മന്ത്രി
cancel

ബംഗളൂരു: വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മ​ന്ത്രി. കർണാടക വിനോദസഞ്ചാര വകുപ്പ്​ മന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായി സി.ടി രവിയാണ്​ ഇക്കാര്യം അറിയിച്ചത്​. ​'ജിഹാദി'കൾ സ്​ത്രീകളുടെ ആത്​മാഭിമാനം നശിപ്പിക്കുന്നത്​ നോക്കി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ അലഹാബാദ്​ ഹൈകോടതി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ കർണാടക മന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി, ഹരിയാന, മധ്യപ്രദേശ്​ എന്നീ സംസ്ഥാനങ്ങളും ലവ്​ ജിഹാദ്​ തടയാൻ നിയമപരമായ മാർഗം തേടുമെന്ന്​ അറിയിച്ചിരുന്നു.

ഒക്​ടോബർ 31നായിരുന്നു​ വിവാഹത്തെ കുറിച്ചും മതംമാറ്റത്തെ കുറിച്ചുമുള്ള അലഹബാദ്​ ഹൈകോടതിയുടെ പരാമർശം​. മതംമാറി വിവാഹം ചെയ്​ത ദമ്പതികൾ സുരക്ഷ ആവശ്യപ്പെട്ട നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ കോടതി പരാമർശം നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka Tourism MinisterC T Ravi
News Summary - Karnataka to Enact Law Banning Religious Conversions for Marriage, Says Minister
Next Story