Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ടി​ക്​ ടോ​ക്​’...

‘ടി​ക്​ ടോ​ക്​’ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വ​തി മു​ങ്ങി മ​രി​ച്ചു

text_fields
bookmark_border
‘ടി​ക്​ ടോ​ക്​’ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വ​തി മു​ങ്ങി മ​രി​ച്ചു
cancel
camera_alt?????
ബം​ഗ​ളൂ​രു: ടി​ക്​ ടോ​ക്​ വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ വീ​ണ് യു​വ​തി മു​ങ്ങി​മ​രി​ച്ചു. ബം ​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ 75 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ലാ​റി​ലെ വേ​ദ​ഗി​രി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കോ​ലാ​ർ ഗ​വ. കോ​ള​ജി​ലെ ബി.​എ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ നാ​രാ​യ​ണ​പ്പ​യു​ടെ മ​ക​ൾ മാ​ല​യാ​ണ്​ (20) മ​രി​ച്ച​ത്. ന​വ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നാ​യ ‘ടി​ക്​ ടോ​ക്കി’​ലേ​ക്കാ​യി ക​ന്ന​ട സി​നി​മ​യി​ലെ രം​ഗം അ​ഭി​ന​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

മൊ​ബൈ​ൽ ഫോ​ണി​ൽ വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ കൃ​ഷി​ക്കാ​യി വെ​ള്ള​മെ​ടു​ക്കു​ന്ന കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. മാ​ല​യെ കാ​ണാ​താ​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ തി​ര​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് കു​ള​ത്തി​ലെ വ​ര​മ്പി​ൽ മൊ​ബൈ​ൽ േഫാ​ൺ ക​ണ്ട​ത്. പ​ഠ​ന​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്ന മാ​ല അ​ടു​ത്തി​ടെ​യാ​ണ് കോ​ള​ജി​ൽ​നി​ന്ന്​ 10,000 രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്​ നേ​ടി​യ​ത്. അ​ടു​ത്തി​ടെ തു​മ​കു​രു​വി​ൽ ടി​ക്​ ടോ​ക്​ വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ വാ​യു​വി​ൽ ത​ല​കു​ത്ത​നെ മ​റി​യാ​ൻ ശ്ര​മി​ച്ച യു​വാ​വ് വീ​ണ്​ മ​രി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiktokKarnataka studentdrowns
News Summary - Karnataka student drowns while shooting TikTok video
Next Story