Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീതിനിർവഹണം; 14ാം...

നീതിനിർവഹണം; 14ാം സ്ഥാനത്തേക്ക്​ കൂപ്പുകുത്തി കർണാടക

text_fields
bookmark_border
നീതിനിർവഹണം; 14ാം സ്ഥാനത്തേക്ക്​ കൂപ്പുകുത്തി കർണാടക
cancel
camera_alt

ഭ​ര​ണ ന​വീ​ക​ര​ണ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​എം. വി​ജ​യ ഭാ​സ്ക​ർ ‘ഇ​ന്ത്യ ജ​സ്റ്റി​സ്​ റി​പ്പോ​ർ​ട്ട്​’ പ്ര​കാ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​

ന​ട​ന്ന സെ​മി​നാ​റി​ൽ

ബം​ഗ​ളൂ​രു: നീ​തി​നി​ർ​വ​ഹ​ണ​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ സ്ഥാ​നം ഏ​റെ പി​ന്നി​ൽ. ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ പ്ര​കാ​ശ​നം ചെ​യ്ത ‘ഇ​ന്ത്യ ജ​സ്റ്റി​സ്’​ റി​പ്പോ​ക റാ​ർ​ട്ടി​ലാ​ണ്​​ ഈ ​വി​വ​ര​ങ്ങ​ൾ ഉ​ള്ള​ത്.

രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ നീ​തി​ന്യാ​യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഏ​ങ്കി​ങ്​ ആ​ണ്​ ഇ​ത്. 2019ൽ ​നീ​തി​നി​ർ​വ​ഹ​ണ​രം​ഗ​ത്ത്​ ക​ർ​ണാ​ട​ക​ക്ക്​​ ആ​റാം സ്ഥാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ 2020ൽ ​അ​ത്​ 14ാം സ്ഥാ​ന​മാ​യി മാ​റി. ‘വി​ധി-​സെ​ന്‍റ​ർ ഫോ​ർ ലീ​ഗ​ൽ പോ​ളി​സി ആ​ൻ​ഡ്​ ദ​ക്ഷ്​’ ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ പ്ര​കാ​ശ​നം ചെ​യ്ത​ത്.

നി​ര​വ​ധി വി​ദ​ഗ്​​ധ​ന്മാ​രും ന​യ​രൂ​പ​വ​ത്ക​ര​ണ​മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രു​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ സെ​മി​നാ​റും ന​ട​ത്തി.

ജ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ണാ​ട​ക പൊ​ലീ​സ്​ സേ​ന​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന്​​ സ​ർ​വേ​യി​ൽ തെ​ളി​ഞ്ഞ​താ​യി കോ​മ​ൺ​കോ​സ്​ കൂ​ട്ടാ​യ്മ​യി​ലെ ഗ​വേ​ഷ​ക രാ​ധി​ക ഝാ ​ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. പൊ​ലീ​സു​കാ​ർ മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​വേ​ച​നം കാ​ണി​ക്കു​ന്നു​ണ്ട്.

മു​സ്​​ലിം​ക​ളാ​ണ്​ കൂ​ടു​ത​ലാ​യും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ 49 ശ​ത​മാ​നം പൊ​ലീ​സു​കാ​രും വി​ശ്വ​സി​ക്കു​ന്ന​താ​യി സ​ർ​വേ​യി​ൽ ​ക​ണ്ടെ​ത്തി. മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളോ​ട്​ പൊ​ലീ​സ്​ വി​വേ​ച​നം കാ​ണി​ക്കു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും സേ​ന​യി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​ഒ.​ബി.​സി പ്രാ​തി​നി​ധ്യം കൂ​ടി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ്​ ഈ ​സാ​ഹ​ച​ര്യ​മെ​ന്ന​തി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ പ്ര​താ​പ്​ റെ​ഡ്ഡി ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. വേ​ഗ​ത്തി​ലു​ള്ള നീ​തി എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ക​ർ​ണാ​ട​ക​യി​ൽ ഉ​ണ്ട്. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ട്ട്​ ഫോ​റ​ൻ​സി​ക്​ ലാ​ബു​ക​ളും മൊ​ൈ​ബ​ൽ ലാ​ബു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടെ​ന്നും ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ്​ സം​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​നം പി​ന്നി​ലേ​ക്കാ​കാ​ൻ കാ​ര​ണ​മെ​ന്ന്​ ഭ​ര​ണ ന​വീ​ക​ര​ണ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​എം. വി​ജ​യ ഭാ​സ്ക​ർ പ​റ​ഞ്ഞു. പൊ​ലീ​സ്​ സേ​ന​യി​ൽ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം കൂ​ട്ടാ​ൻ ക​ർ​ണാ​ട​ക ഇ​നി​യും ഏ​റെ ദൂ​രം പോ​ക​ണ​മെ​ന്ന്​ കോ​മ​ൺ​വെ​ൽ​ത്ത്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ ഇ​നീ​ഷ്യേ​റ്റി​വ്​ (സി.​എ​ച്ച്.​ആ​ർ.​ഐ) അം​ഗ​മാ​യ ദേ​വ​യാ​നി ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. 2020ൽ ​ക​ർ​ണാ​ട​ക​യി​ൽ പൊ​ലീ​സ്​ സേ​ന​യി​ൽ വ​നി​താ​സാ​ന്നി​ധ്യം 12.34 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 1054 സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 600 വ​നി​ത എ​സ്.​ഐ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്ക്​ ല​ഭ്യ​മ​ല്ല. പൊ​ലീ​സ്​ സേ​ന​യി​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ഒ.​ബി.​സി പ്രാ​തി​നി​ധ്യം ഉ​യ​ർ​ന്ന നി​ല​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. പൊ​ലീ​സ്​ പ​രി​ശീ​ല​ന​ത്തി​നു​ള്ള ബ​ജ​റ്റ്​ ഉ​യ​ർ​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ സ്​​റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ദേ​വ​യാ​നി ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ഇ​ന്ത്യ ജ​സ്റ്റി​സ്​ ചീ​ഫ്​ എ​ഡി​റ്റ​ർ മ​ജ ദ​റു​വാ​ല​യും സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaIndia Justice Report
News Summary - Karnataka stands 14th in justice delivery: India Justice Report
Next Story