Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ പിന്നോട്ടെടുത്ത കാറിലേക്ക് ലോറി ഇടിച്ചുകയറി ഏഴ് മലയാളികൾക്ക് പരിക്ക് -വിഡിയോ

text_fields
bookmark_border
കർണാടകയിൽ പിന്നോട്ടെടുത്ത കാറിലേക്ക് ലോറി ഇടിച്ചുകയറി ഏഴ് മലയാളികൾക്ക് പരിക്ക് -വിഡിയോ
cancel

മംഗളൂരു: കർണാടകയിൽ പിന്നോട്ടെടുക്കുകയായിരുന്ന കാറിലേക്ക് ലോറി ഇടിച്ചു കയറി ഏഴ് മലയാളികൾക്ക് പരിക്ക്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുന്ദാപുരയിൽ ദേശീയപാതയിലായിരുന്നു സംഭവം. റോഡിന്റെ ഇടതുഭാഗത്തുണ്ടായിരുന്ന കാർ റിവേഴ്സെടുക്കുന്നതിനിടെ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. കൊല്ലൂർ മുകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു ഇവർ. കൊല്ലൂരിൽ നിന്നും മടങ്ങുന്നതിനിടെ ചാന്ദിക ദുർഗ പരമേശ്വര ക്ഷേത്രത്തിലേക്ക് വാഹനം കയറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഗോവയിൽ നിന്നും മീനുമായി പോവുകയായിരുന്ന ലോറിയാണ് കാറിലേക്ക് ഇടിച്ച് കയറിയത്.

കാറിന് പിന്നിലിടിച്ചതിന് ശേഷം വാഹനത്തെ ലോറി മീറ്ററുകൾ വലിച്ചുകൊണ്ട് പോവുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka: Speeding Truck Rams Into Reversing Car, Drags Along And Topples
Next Story