കർണാടകയിൽനിന്ന് 200 പ്രത്യേക ട്രെയിനുകൾ
text_fieldsബംഗളൂരു-ഹുബ്ബള്ളി ജനശതാബ്ദി ഓടിത്തുടങ്ങി
ബംഗളൂരു: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്കായി ദക്ഷിണ പശ്ചിമ റെയില്‍വേയുടെ 200 പ്രത്യേക ട്രെയിൻ സര്‍വിസ് ആരംഭിച്ചു. കെ.എസ്.ആര്. ബംഗളൂരു-ഹുബ്ബള്ളി ജനശതാബ്ദി എക്സ്പ്രസ് ആയിരുന്നു ആദ്യം പുറപ്പെട്ടത്. രാവിലെ ആറിന് പുറപ്പെട്ട ട്രെയിൻ ഉച്ചക്ക് 1.08ന് ഹുബ്ബള്ളിയിലെത്തി.
റെയില്‍വേ ശുചീകരണ തൊഴിലാളി എസ്. ഇന്ദിര, പോയിൻറ്സ് മാൻ വിതല്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 120 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ അശോക് കുമാര്‍ വര്‍മ, സീനിയര്‍ ഡിവിഷനല്‍ കമേഴ്സ്യല്‍ മാനേജര്‍ ദേബാശ്മിത ഭട്ടാചാര്യ ബാനര്‍ജി, സീനിയര്‍ ഡിവിഷനല്‍ സെക്യൂരിറ്റി കമീഷണര്‍ സൗരഭ് ജെയിന് തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.എസ്.ആര്. ബംഗളൂരു - ധനപുര്‍ സംഘമിത്ര ഡെയ്ലി എക്സ്പ്രസ് രാവിലെ 10-ന് 859 യാത്രക്കാരുമായി പുറപ്പെട്ടു. യശ്വന്തപുര - -ശിവമൊഗ്ഗ ടൗണ്‍ ജനശതാബ്ദി വൈകീട്ട് 5.30ന് 109 യാത്രക്കാരുമായി പുറപ്പെട്ടു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ട്രെയിൻ സര്‍വിസ് നടത്തുന്നത്. ടിക്കറ്റ് ഉറപ്പായതോ ആര്.എ.സിയോ ഉള്ള യാത്രക്കാര്‍ക്കേ പ്രത്യേക ട്രെയിനുകളിൽ കയറാൻ അനുമതി നൽകുകയുള്ളു.
രോഗലക്ഷണങ്ങളില്ലാത്തവരെയായിരിക്കും പരിശോധനക്കുശേഷം യാത്രക്ക് അനുവദിക്കുക, യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. എന്നീ നിബന്ധനകൾ കൂടാതെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം, യാത്രക്ക് 90 മിനിറ്റു മുമ്പ് സ്റ്റേഷനിലെത്തണം, ട്രെയിനിൽ പുതപ്പു നല്‍കില്ല തുടങ്ങിയ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
