Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാക്കളെ മുധോൾ ഹൗണ്ട് നായ്ക്കളോട് ഉപമിച്ച് സിദ്ധരാമയ്യ; വിവാദം

text_fields
bookmark_border
ബി.ജെ.പി നേതാക്കളെ മുധോൾ ഹൗണ്ട് നായ്ക്കളോട് ഉപമിച്ച് സിദ്ധരാമയ്യ; വിവാദം
cancel
Listen to this Article

ബംഗളൂരു: ബി.ജെ.പി നേതാക്കളെ നായ്ക്കളോട് ഉപമിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ നടത്തിയ പ്രസ്താവന വിവാദത്തിൽ.

'ഞാൻ സംസാരിക്കുമ്പോൾ, ബി.ജെ.പിയിലെ 25 പേർ മുധോൾ ഹൗണ്ട് നായ്ക്കളെപ്പോലെ എനിക്കെതിരെ കുരക്കാൻ തുടങ്ങുന്നു. പക്ഷേ അവർ കുരക്കുമ്പോൾ എനിക്ക് മാത്രമേ സംസാരിക്കാനുള്ളൂ, ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മറ്റാരും സംസാരിക്കില്ല' -സിദ്ധരാമയ്യ പറഞ്ഞു.

ബുധനാഴ്ച മൈസൂരുവിൽ ഒരു പരിപാടിയിലായിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. ഞങ്ങളുടെ പ്രവർത്തകർ സംസാരിക്കില്ല, അതുകൊണ്ടാണ് ഞങ്ങൾ ഓഫിസിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ വ്യാപകമായി വളർത്തിവരുന്ന ഇനമാണ് മുധോൾ ഹൗണ്ട് നായ്ക്കൾ. ഓമനമൃഗമായും വേട്ടനായ് ആയും ഒരുപോലെ ശോഭിക്കാൻ ഇവക്ക് കഴിയും.

പാഠപുസ്തകം കാവിവത്കരിക്കുന്നതിനെതിരെയും സിദ്ധരാമയ്യ രൂക്ഷമായി വിമർശിച്ചു. പാഠപുസ്തക പരിഷ്കരണ സമിതിയുടെ തലവനായ രോഹിത് ചക്രതീർഥ യാഥാസ്ഥിതിക ആർ.എസ്.എസുകാരനാണ്. പരിഷ്കരണം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka: Siddaramaiah compares BJP leaders to Mudhol hound dogs
Next Story