Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എല്‍.എമാരെ കാണാതെ...

എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാര്‍; ഹോട്ടലിൽ പ്രവേശിപ്പിക്കില്ലെന്ന്​ പൊലീസ്​

text_fields
bookmark_border
എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാര്‍; ഹോട്ടലിൽ പ്രവേശിപ്പിക്കില്ലെന്ന്​ പൊലീസ്​
cancel

ബംഗളൂരു: കർണാടക രാഷ്​ട്രീയത്തിൽ ഉരുണ്ടുകൂടിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ വിമത എം.എൽ.എമാരെ അനുനയിപ്പിക്ക ാൻ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തി.
ജെ.ഡി.എസ് എം.എൽ.എ ശിവലിംഗ ഗൗഡ ക്കൊപ്പമാണ്​ ശിവകുമാർ മുംബൈയിലെത്തിയത്​. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാൻ പൊലീസ് അദ്ദേഹത്തെ അനുവദിച്ച ില്ല. ശിവകുമാറിൽ നിന്ന്​ ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ ഹോട്ടലിലേക്ക്​ കടത്തിവിടരുതെന്നും വിമത എം.എല്‍.എമാര്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

തങ്ങൾക്ക്​ ഭീഷണിയുണ്ടെന്ന്​ കാണിച്ച്​ മുംബൈ പൊലീസ്​ കമീഷണർക്ക് പത്ത്​ എം​.എൽ.എമാരാണ്​ പരാതി നൽകിയത്​. ഇതെ തുടർന്ന് ഹോട്ടലിൽ മുന്നിൽ പൊലീസ്​ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്​. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍.പി.എഫിനെയാണ്​ വിന്യസിച്ചിരിക്കുകയാണ്.​

എന്നാൽ എം.എൽ.എമാരെ കാണാതെ പിൻമാറില്ലെന്ന നിലപാടിലാണ്​ ശിവകുമാർ. പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഉത്തരവാദിത്തം നിറവേറ്റാനാണ്​ വന്നതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.

സുഹൃത്തുക്കളെ കാണാനാണ്​ താൻ വന്നത്​. ഒരേ രാഷ്​ട്രീയത്തിന്​ വേണ്ടി പ്രവർത്തിച്ചവരാണ്​ തങ്ങൾ. എൻെറ കൈയിൽആയുധങ്ങളില്ല. ഹൃദയം മാത്രമാണുള്ളത്​. റിസോർട്ടിൽ മുറി ബുക്ക്​ ചെയ്​തിട്ടുണ്ട്​. തന്നെ തടയാൻ ആർക്കും സാധിക്കില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ശിവകുമാറിനെ തടയാൻ ഗോ ബാക്ക്​ മുദ്രാവാക്യങ്ങളുമായി ജെ.ഡി.എസ് എം.എല്‍.എ നാരായണന്‍ ഗൌഡയുടെ അനുയായികളും ബി.​ജെ.പി പ്രവർത്തകരും ഹോട്ടലിന്​ മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. പിന്നാലെ ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaMumbai Newsmalayalam newsindia newsmlasPolice Protection
News Summary - karnataka; security increses for MLAs -india news
Next Story