Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൽബുറാഗിയിൽ...

കൽബുറാഗിയിൽ നിരോധനാജ്ഞ മേയ്​ ഏഴുവരെ നീട്ടി

text_fields
bookmark_border
കൽബുറാഗിയിൽ നിരോധനാജ്ഞ മേയ്​ ഏഴുവരെ നീട്ടി
cancel

ബംഗളൂരു: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കർണാടകയിലെ കൽബുറാഗിയിൽ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ മേയ ്​ ഏഴുവരെ നീട്ടി. അവശ്യ സേവനങ്ങൾക്കായി ജനങ്ങൾക്ക്​ പുറത്തു പോകുന്നത്​ തടയില്ലെന്ന്​ കൽബുറാഗി ഡെപ്യൂട്ടി കമീ ഷണർ ശരത്​ അറിയിച്ചു.

കൽബുറാഗിയിൽ 52 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. ജില്ലയിൽ കോവിഡ്​ ബാധിച്ച്​ നാലുപേർ മരിക്കുകയും ചെയ്​തു. എട്ടുപേർ രോഗമുക്തരായി.
വൈറസ്​ വ്യാപനത്തെ തുടർന്ന്​ കൽബുർഗിയിൽ മാത്രം 3000ലധികം കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയത്​.

കോവിഡ്​ പോസിറ്റീവായവരുമായി ഇടപഴകിയ 200 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്​. 1500 ഓളം പേർ വീടുകളിൽ ക്വാറൻറീൻ ചെയ്​തിട്ടുണ്ടെന്നും ജില്ലാ കലക്​ടർ അറിയിച്ചു.

കർണാടകയിൽ 532 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 20 പേർക്ക്​ ജീവൻ നഷ്​ടമാവുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaindia newsSection 144Kalaburagi
News Summary - Karnataka: Section 144 to remain in force till May 7- India news
Next Story