Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക:...

ക​ർ​ണാ​ട​ക: ചലനമുണ്ടാക്കാതെ എസ്.ഡി.പി.ഐയും ഉവൈസിയുടെ പാർട്ടിയും

text_fields
bookmark_border
ക​ർ​ണാ​ട​ക: ചലനമുണ്ടാക്കാതെ എസ്.ഡി.പി.ഐയും ഉവൈസിയുടെ പാർട്ടിയും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ഷ്യ​ൽ ഡെ​മോ​ക്രോ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​ക്കും (എ​സ്.​ഡി.​പി.​ഐ), ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എ​മ്മി​നും ച​ല​ന​മു​ണ്ടാ​ക്കാ​നാ​യി​ല്ല. 13 ശ​ത​മാ​ന​മാ​ണ് ക​ർ​ണാ​ട​ക​യി​ലെ മു​സ്‍ലിം ജ​ന​സം​ഖ്യ.എ​സ്.​ഡി.​പി.​ഐ മ​ത്സ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളും കി​ട്ടി​യ വോ​ട്ടും.

ന​ര​സിം​ഹ​രാ​ജ -41,037, മം​ഗ​ളൂ​രു (ഉ​ള്ളാ​ൾ) -15054, ബ​ണ്ട്വാ​ൾ -5436, പു​ലി​കേ​ശി​ന​ഗ​ർ-4102, മൂ​ഡ​ബി​ദ്രി -3617, തെ​ർ​ദ​ൽ -3527, ശ​ര​വ​ണ​ന​ഗ​ർ -2995, പു​ത്തൂ​ർ -2788, ചി​ത്ര​ദു​ർ​ഗ-2555, ബെ​ൽ​ത്ത​ങ്ങാ​ടി -2513, കൗ​പ്പ -1616, മ​ടി​ക്കേ​രി -1436, ഹു​ബ്ബ​ള്ളി ഈ​സ്റ്റ് -1360, ദാ​വ​ൻ​ഗ​രെ സൗ​ത്ത് -1311, റാ​യ്ചൂ​ർ -632, മു​ഡി​ഗ​രെ -503. ആ​കെ കി​ട്ടി​യ​ത് 90445 വോ​ട്ടു​ക​ൾ.

ഇ​തി​ൽ പു​ത്തൂ​ർ, മം​ഗ​ളൂ​രു, ബ​ണ്ട്വാ​ൾ, ബെ​ൽ​ത്ത​ങ്ങാ​ടി, മൂ​ഡ​ബി​ദ്രി എ​ന്നി​വ സം​ഘ്പ​രി​വാ​റി​ന്റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ക​പ്പു മ​ണ്ഡ​ലം ഉ​ഡു​പ്പി ജി​ല്ല​യി​ലു​മാ​ണ്. ഇ​വി​ടെ ഒ​രി​ട​ത്തും ച​ല​ന​മു​ണ്ടാ​ക്കാ​നാ​യി​ല്ല. മൈ​സൂ​രു ജി​ല്ല​യി​ലെ ന​ര​സിം​ഹ​രാ​ജ (എ​ൻ.​ആ​ർ) മ​ണ്ഡ​ല​ത്തി​ൽ എ​സ്.​ഡി.​പി.​ഐ​യു​ടെ അ​ബ്ദു​ൽ മ​ജീ​ദ് 41,037 വോ​ട്ടു​ക​ൾ നേ​ടി മൂ​ന്നാ​മ​തെ​ത്തി (22.19 ശ​ത​മാ​നം വോ​ട്ടു​വി​ഹി​തം).

ഇ​വി​ടെ ജ​യി​ച്ച കോ​ൺ​ഗ്ര​സ് 83,480 വോ​ട്ടും ര​ണ്ടാ​മ​തെ​ത്തി​യ ബി.​ജെ.​പി 52,360 വോ​ട്ടും നേ​ടി. 2018ൽ ​കോ​ൺ​ഗ്ര​സ് ഇ​വി​ടെ 62,268 വോ​ട്ടും ബി.​ജെ.​പി 44,141ഉം ​എ​സ്.​ഡി.​പി.​ഐ 33,284 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. മം​ഗ​ളൂ​രു​വി​ൽ എ​സ്.​ഡി.​പി.​ഐ​യു​ടെ റി​യാ​സ് പ​റ​ങ്കി​പ്പേ​ട്ട് 15,054 വോ​ട്ടു​നേ​ടി മൂ​ന്നാ​മ​തെ​ത്തി. (10 ശ​ത​മാ​നം വോ​ട്ടു​വി​ഹി​തം). ഇ​വി​ടെ ജ​യി​ച്ച കോ​ൺ​ഗ്ര​സ് 83,219 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ബി.​ജെ.​പിക്ക് 60,429 വോ​ട്ട്.

ബാ​ക്കി​യെ​ല്ലാ​യി​ട​ത്തും നാ​ലു​ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് എ​സ്.​ഡി.​പി.​ഐ​യു​ടെ വോ​ട്ടു​വി​ഹി​തം. ബ​ണ്ട്വാ​ൾ, മൂ​ഡ​ബി​ദ്രി, തെ​ർ​ദ​ൽ, ബെ​ൽ​ത്ത​ങ്ങാ​ടി, കൗ​പ്പ, റാ​യ്ചൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​യി​ച്ച​ത് ബി.​ജെ.​പി​യാ​ണ്. കോ​ൺ​ഗ്ര​സ് ര​ണ്ടാ​മ​തും. ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ട്:

ബ​ണ്ട്വാ​ൾ -​ബി.​ജെ.​പി 93,324, കോ​ൺ​ഗ്ര​സ് 85,042.

മൂ​ഡ​ബി​ദ്രി -​ബി.​ജെ.​പി 86,925, കോ​ൺ​ഗ്ര​സ് 64,457.

തെ​ർ​ദ​ൽ -​ബി.​ജെ.​പി 77,265, കോ​ൺ​ഗ്ര​സ് 66,520.

ബെ​ൽ​ത്ത​ങ്ങാ​ടി -​ബി.​ജെ.​പി 101,004, കോ​ൺ​ഗ്ര​സ് 82,788.

ക​പ്പു -​ബി.​ജെ.​പി -ബി.​ജെ.​പി 80,559, കോ​ൺ​ഗ്ര​സ് 67,555.

റാ​യ്ചൂ​ർ -​ബി.​ജെ.​പി 69,655, കോ​ൺ​ഗ്ര​സ് 65,923.

പു​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് 66,607 വോ​ട്ടും ബി.​ജെ.​പി 62,458 വോ​ട്ടു​മാ​ണ് നേ​ടി​യ​ത്. എ.​ഐ.​എം.​ഐ.​എ​മ്മി​ന്റെ ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് ഈ​സ്റ്റി​ലെ സ്ഥാ​നാ​ർ​ഥി 5600 വോ​ട്ടും ബ​സ​വ​ന ബാ​ഗേ​വാ​ഡി​യി​ലെ സ്ഥാ​നാ​ർ​ഥി 1472 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സാ​ണ് വി​ജ​യി​ച്ച​ത്. തു​മ​കു​രു ചി​ക്ക​നാ​യ​ക​ന​ഹ​ള്ളി​യി​ലും (ജ​യം ജെ.​ഡി.​എ​സി​ന്) കൊ​ര​ട്ട​ഗ​രെ​യി​ലു​മാ​ണ് (ജ​യം കോ​ൺ​ഗ്ര​സി​ന്) വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ത്സ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIAIMIMUwaisikarnataka assembly election 2023
News Summary - Karnataka: SDPI and Uwaisi's party without success
Next Story