Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകത്തിൽ...

കർണാടകത്തിൽ എസ്.ഡി.പി.ഐയെയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കാൻ നീക്കം

text_fields
bookmark_border
കർണാടകത്തിൽ എസ്.ഡി.പി.ഐയെയും പോപുലർ ഫ്രണ്ടിനെയും നിരോധിക്കാൻ നീക്കം
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​സ്.​ഡി.​പി.​ഐ​യെ​യും പോ​പു​ല​ർ ഫ്ര​ണ്ടി​നെ​യും നി​രോ​ധി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ബി.​ജെ.​പി സ​ർ​ക്കാ​ർ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഈ ​ര​ണ്ടു സം​ഘ​ട​ന​ക​ൾ​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ബി.െ​ജ.​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ലും മ​ന്ത്രി​മാ​രും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ​രി​ഷ്കൃ​ത​മാ​യ സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത സം​ഘ​ട​ന​ക​ളാ​ണ് പോ​പു​ല​ർ ഫ്ര​ണ്ടും എ​സ്.​ഡി.​പി.​ഐ​യു​മെ​ന്നും അ​തി​നാ​ൽ സം​ഘ​ട​ന​യെ നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​സ്. സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ത്തി​ന് തി​രി​കൊ​ളു​ത്തി സ​മൂ​ഹ​ത്തി​ൽ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന ര​ണ്ടു സം​ഘ​ട​ന​ക​ളാ​ണ് എ​സ്.​ഡി.​പി.​ഐ​യും പോ​പു​ല​ർ ഫ്ര​ണ്ടും. സാ​മൂ​ഹി​ക​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ, ഇ​രു സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ക്കു​ന്ന​ത് മ​ന്ത്രി​സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ സു​ര​ക്ഷാ പ്ര​ശ്ന​മു​ണ്ടാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കാ​ൻ കോ​ൺ​ഗ്ര​സിെ​നാ​പ്പം എ​സ്.​ഡി.​പി.​ഐ​യും പോ​പു​ല​ർ ഫ്ര​ണ്ടും ചേ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ടൂ​റി​സം മ​ന്ത്രി സി.​ടി. ര​വി​യു​ടെ പ്ര​തി​ക​ര​ണം. ക​ശ്മീ​രി​ലേ​തി​നു സ​മാ​ന​മാ​യ അ​ക്ര​മ​മാ​ണ് മം​ഗ​ളൂ​രു​വി​ൽ പൊ​ലീ​സി​നു നേ​രെ​യു​ണ്ടാ​യ​തെ​ന്നും ഇ​തി​നു​പി​ന്നി​ൽ എ​സ്.​ഡി.​പി.​ഐ​യാ​ണെ​ന്നും, ഇ​വ​രെ നി​രോ​ധി​ക്കു​ന്ന കാ​ര്യം സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ബി.​ജെ.​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ ന​ളി​ൻ കു​മാ​ർ ക​ട്ടീ​ൽ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യ​ത്.

മൈ​സൂ​രു, മം​ഗ​ളൂ​രു മേ​ഖ​ല​യി​ൽ എ​സ്.​ഡി.​പി.​ഐ​ക്ക് കാ​ര്യ​മാ​യ സ്വാ​ധീ​ന​മു​ണ്ട്. അ​തി​നാ​ൽ​ത​ന്നെ, നി​രോ​ധ​ന ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി​യേ​ക്കും.

Show Full Article
TAGS:Karnataka SDPI Karnataka Popular Friend india news malayalam news 
News Summary - Karnataka SDPI and Popular Friend will ban -India News
Next Story