കർണാടകയിൽ കുട്ടികളെ സ്റ്റഡി ടൂറിന് കൊണ്ട് പോയത് ടിപ്പറിലും പിക്ക് അപ് ട്രക്കിലും; ദൃശ്യങ്ങൾ വൈറലായതോടെ പ്രധാനാധ്യാപകന് സസ്പെൻഷൻ -VIDEO
text_fieldsബംഗളൂരു: കർണാടകയിൽ കുട്ടികളെ സ്റ്റഡി ടൂറിന് ടിപ്പറിലും പിക്ക് അപ് ട്രക്കിലും കൊണ്ട് പോയത് വിവാദമാകുന്നു. ബലാൻജെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സംഭവം വിവാദമായതോടെ രക്ഷിതാക്കളും നാട്ടുകാരും വലിയ പ്രതിഷേധമാണ് സ്കൂളിനെതിരെയും പ്രധാനാധ്യാപകനെതിരെയും ഉയർത്തുന്നത്.
ഫെബ്രുവരി ഒമ്പതിനാണ് സംഭവമുണ്ടായത്. ബലാൻജെയിലെ സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർഥികളാണ് ടിപ്പറിൽ സഞ്ചരിച്ചത്. നാൽക്കുറിലെ തേൻ കൃഷിക്കാരനെ സന്ദർശിക്കാനായി പോകുമ്പോഴാണ് സംഭവം. സ്കൂൾ പ്രധാനാധ്യാപകനായ കിരണാണ് കുരുന്നുകളെ ടിപ്പറിൽ കൊണ്ട് പോയത്.
നിർമാണ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഓപ്പൺ ടിപ്പറിലായിരുന്നു വിദ്യാർഥികളുടെ യാത്ര. യാതൊരുവിധ സുരക്ഷാമുൻകരുതലുമില്ലാതെയാണ് വിദ്യാർഥികളെ കൊണ്ടു പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വന്നതോടെ വലിയ പ്രതിഷേധം ഇക്കാര്യത്തിൽ ഉയരുകയായിരുന്നു. സുരക്ഷയില്ലാതെ വിദ്യാർഥികളെ കൊണ്ടു പോയതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി.
സംഭവം പുറത്തറിഞ്ഞതോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് എജ്യൂക്കേഷൻ ഓഫീസറോട് നിർദേശിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. വിശദമായ റിപ്പോർട്ട് പുറത്ത് വന്നതിന ശേഷം തുടർ നടപടികൾ ഉണ്ടാവുമെന്നും കർണാടക സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

