Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
karnataka rtc
cancel

ശബരിമലയിലേക്ക് ബസ് സർവിസുമായി കർണാടക ആർ.ടി.സി

text_fields
bookmark_border
ബംഗളൂരുവിൽനിന്നും മൈസൂരു വഴി 15 മുതൽ സർവിസ് ആരംഭിക്കും

ബംഗളൂരു: മൈസൂരു വഴി ബംഗളൂരുവിൽനിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സർവിസുമായി കർണാടക ആർ.ടി.സി. ഡിംസബർ 15 മുതലായിരിക്കും ശബരിമല നിലക്കൽ ബസ് സ്​റ്റാൻഡിലേക്ക് ബസ് സർവിസ് ആരംഭിക്കുകയെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.

ആദ്യഘട്ടത്തിൽ രാജഹംസ നോൺ എ.സി ബസാണ്​ സർവിസ്​ നടത്തുക. യാത്രക്കാരുടെ സൗകര്യാർഥം ആവശ്യമെങ്കിൽ എ.സി ബസുകൾ ഉൾപ്പെടെ കൂടുതൽ സർവിസുകൾ ആരംഭിക്കും. ഡിസംബർ 15ന്​ ഉച്ചക്ക് 1.32ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് 3.17ന് മൈസൂരുവിലെത്തും. രണ്ടു സ്ഥലങ്ങളിൽനിന്നും ആളുകൾക്ക് കയറാം.

പിറ്റേന്ന് പുലർച്ചെ 6.12നായിരിക്കും നിലക്കൽ എത്തുക. തിരിച്ച് വൈകീട്ട് അഞ്ചിന് നിലക്കലിൽനിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചക്ക് 12ന് ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍ നിന്ന് ശബരിമലയിലേക്ക് 950 രൂപയും മൈസൂരുവില്‍നിന്ന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കര്‍ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ബുക്കിങ്ങ് കൗണ്ടറുകളില്‍നിന്നും ഓണ്‍ലൈനിലുടെയും (www.ksrtc.in) ടിക്കറ്റ് ബുക്കുചെയ്യാം. ശബരിമലയിലേക്ക് ഒമ്പതു ബസുകള്‍ ഓടിക്കാനുള്ള പെര്‍മിറ്റാണ് കര്‍ണാടക ആര്‍.ടി.സിക്കുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Karnataka RTC launches bus service to Sabarimala
Next Story