Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ മൂന്നാമതും...

കർണാടകയിൽ മൂന്നാമതും കോവിഡ്​ മരണം; രാജ്യത്ത് മരണസംഖ്യ 19 ആയി

text_fields
bookmark_border
കർണാടകയിൽ മൂന്നാമതും കോവിഡ്​ മരണം; രാജ്യത്ത് മരണസംഖ്യ 19 ആയി
cancel

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ്​19 വൈറസ്​ ബാധയെ തുടർന്ന്​ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുംകുരു സ്വദേശിയായ 65 കാരനാണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ കോവിഡ്​ മരണം മൂന്നായി. കർണാടകയിൽ 56 പേരാണ്​ കോവിഡ്​ ചികിത്സയിലുള്ളത്​.

മാർച്ച്​ അഞ്ചിന്​ ഡൽഹിയിലേക്കും 11 തിരിച്ച്​ കർണാടകയിലേക്കും യാത്ര ചെയ്​ത ഇദ്ദേഹത്തെ കോവിഡ്​ രോഗലക്ഷണങ്ങ​െള തുടർന്ന്​ മാർച്ച്​ 23 ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയവെ ശ്വാസതടസ​െത്ത തുടർന്ന്​ വെള്ളിയാഴ്​ച രാവിലെയാണ്​ മരണം സംഭവിച്ചത്​. ഇദ്ദേഹത്തിന്​ ന്യൂമോണിയ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

നേരത്തെ മക്കയിൽ നിന്നെത്തിയ ചിക്കബെല്ലാപുർ സ്വദേശിയായ 75 കാരിയും സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കൽബുറഗി സ്വദേശിയായ 76 കാരനുമാണ്​ മരിച്ചത്​. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്ന്​ രാജസ്ഥാനിനെ ബിൽവാഡയിലും ഒരാൾ മരിച്ചിരുന്നു. ഏറ്റവും കൂടുതൽ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, കോവിഡ് പരിശോധനക്കായി 35 സ്വകാര്യ ലാബുകൾക്ക് കൂടി ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsKarnataka death#Covid19
News Summary - Karnataka reports third Covid-19 casualty - India news
Next Story