Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ സ്​ഥിതി...

കർണാടകയിൽ സ്​ഥിതി ഗുരുതരം; മൂന്നുദിവസത്തിനിടെ 198 മരണം​

text_fields
bookmark_border
കർണാടകയിൽ സ്​ഥിതി ഗുരുതരം; മൂന്നുദിവസത്തിനിടെ 198 മരണം​
cancel

ബംഗളുരു: സംസ്​ഥാനത്ത്​ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. മൂന്നുദിവസമായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ​െചയ്യുന്ന സംസ്​ഥാനങ്ങളിൽ ഒന്നായി കർണാടക മാറി​. 198 പേരാണ്​ ഇൗ ദിവസങ്ങളിൽ മരിച്ചത്​. ഇതോടെ മരണസംഖ്യ 684 ആയി. ഞായറാഴ്​ച മാത്രം 71മരണം സ്​ഥിരീകരിച്ചു. ബംഗളൂരുവിൽ 274 പേരാണ്​ ഇതുവരെ മരിച്ചത്​. 

കർണാടകയിൽ കഴിഞ്ഞദിവസം 2,627 പേർക്ക്​ പുതുതായി​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 1,525 ഉം ബംഗളൂരുവിലാണ്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 38,843 ആയി. 693 പേർ  ഞായറാഴ്​ച രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ്​ അറിയിച്ചിരുന്നു. വിവിധ ആശുപത്രികളിലായി ​22,746 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 532 പേർ അത്യാഹിത വിഭാഗത്തിലാണ്​. ബംഗളൂരുവിൽ 3,168 കണ്ടെയ്​ൻമ​െൻറ്​ സോണുകളാണുള്ളത്​. 

സംസ്​ഥാനത്ത്​ രോഗബാധിതരുടെ എണ്ണം കുതിക്കുന്ന സാഹചര്യത്തിൽ പൊലീസ്​ സ്​റ്റേഷനുകളിൽ ഒാൺലൈനായി പരാതി സ്വീകരിക്കാനും ആവശ്യത്തിന്​ ഉദ്യോഗസ്​ഥരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തനം ക്രമീകരിക്കാനും ആഭ്യന്തരമന്ത്രി ബസവരാജ്​ ബൊമ്മൈ നിർദേശം നൽകി. ആശുപത്രികളിലും ശ്​മശാനങ്ങളിലും ഡ്യൂട്ടിക്കായി പോകുന്ന ഉദ്യോഗസ്​ഥർക്ക്​ സുരക്ഷ വസ്​ത്രം ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaBangalore Newscorona viruscovid 19
News Summary - Karnataka reports 2,627 new COVID-19 cases -India news
Next Story