കർണാടക: അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എമാർ ഇന്ന് ബി.ജെ.പിയിൽ ചേരും
text_fieldsബംഗളൂരു: കർണാടകയിൽ സഖ്യസർക്കാറിെൻറ വീഴ്ചക്ക് കാരണമായ വിമത നീക ്കത്തിൽ ബി.ജെ.പിയുടെ പങ്ക് നിഷേധിച്ചവർ സുപ്രീംകോടതി വിധിക്ക് പിന്ന ാലെ ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. ബി.ജെ.പിയിൽ ചേർന്നുകൊണ്ട് ഉപതെ രഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാരുടെ തീരുമാനം.
ബി.ജെ.പിയിൽ ചേരാനുള്ള ആഗ്രഹം അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ അറിയിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെ 10.30ഓടെ ബംഗളൂരുവിലെ ബി.ജെ.പി പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ എല്ലാവരും ബി.ജെ.പിയിൽ ചേരുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ഉപമുഖ്യമന്ത്രി അശ്വത് നാരായണനും അറിയിച്ചു.
മുതിർന്ന േനതാക്കളുമായി ചർച്ച നടത്തിയെന്നും 17 പേരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും യെദിയൂരപ്പ പ്രതികരിച്ചു. ചടങ്ങിൽ മുഖ്യമന്ത്രിയെക്കൂടാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ തുടങ്ങിയവരും പങ്കെടുക്കും. തുടർന്ന് വ്യാഴാഴ്ചതന്നെ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടിക പുറത്തുവിടുമെന്ന സൂചനയുണ്ട്.
സുപ്രീംകോടതി വിധിക്ക് പിന്നാലെ വിമതരിൽ ആർക്കൊക്കെ സീറ്റ് നൽകണമെന്ന കാര്യത്തിൽ ഡൽഹിയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും സംസ്ഥാന നേതാക്കളും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
