കർണ്ണാടക പ്രചരണത്തിൽ അമിത് ഷായുടെ മിമിക്രി- വിഡിയോ
text_fieldsബെംഗളൂരു: കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിയുടെ ശബ്ദം അനുകരിച്ച് ബി.ജെ.പി ദേശിയ അധ്യക്ഷൻ അമിത് ഷാ. ബിദാരിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷാ രാഹുലിന്‍റെ ശരീര ഭാഷയും ശബ്ദവും അനുകരിച്ചത്.
നേരത്തെ രാഹുൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നേര നടത്തിയ ആരോപണങ്ങളും ഷാ ചോദ്യം ചെയ്തു. രാഹുൽ ബാബ എന്ന അതിസംബോധനയോടെയാണ് അമിത് ഷാ പ്രസംഗം ആരംഭിച്ചത്. മോദി നാല് വർഷമായി എന്ത് ചെയ്തു എന്ന രാഹുലിന്‍റെ ചോദ്യവും രാഹുലിനെ അനുകരിച്ച് ഷാ പ്രസംഗത്തിൽ പറഞ്ഞു.
മോദി എന്ത് ചെയ്തു എന്ന് ചോദിക്കുന്ന താങ്കൾ കോൺഗ്രസ് ഭരണത്തിൽ എന്ത് ചെയ്തു എന്നു കൂടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പും തുടർന്ന് പുറത്തു വന്ന കേസുകളുടെയും പശ്ചാത്തലത്തിൽ കർണ്ണാടകയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലികളിൽ മോദി ഭരണത്തിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്.
#WATCH: BJP President Amit Shah mimics Rahul Gandhi while addressing Navashakthi Samavesha in #Karnataka's Bidar. pic.twitter.com/hfS8f3QT8A
— ANI (@ANI) February 26, 2018
