Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Karnataka rains Three dead in wall collapse incidents in Chitradurga
cancel
Homechevron_rightNewschevron_rightIndiachevron_rightകർണാടകയി​ൽ കനത്ത മഴ;...

കർണാടകയി​ൽ കനത്ത മഴ; വീടുകൾ​ തകർന്നുവീണ്​​ മൂന്ന്​ മരണം

text_fields
bookmark_border

ചിത്രദുർഗ: കർണാടകയിൽ കനത്ത മഴ തുടരുന്നു. വീട്​ തകർന്നുവീണ്​ രണ്ടിടങ്ങളിലായി മൂന്ന്​ മരണം. വെള്ളിയാഴ്ചയാണ്​ രണ്ടു സ്​ഥലങ്ങളിലു​ം അപകടമുണ്ടായത്​.

നായ്​കനഹട്ടി സ്വദേശികളായ ടി. ക​​ംപ്ലേശപ്പ(46), ഭാര്യ തിപ്പമ്മ(38) എന്നിവരും ബൈദരഹള്ളി സ്വദേശി 25കാരി ത്രിവേണിയുമാണ്​ മരിച്ചത്​.

വീടിന്‍റെ ചുമരിടിഞ്ഞ്​ വീണതി​െന തുടർന്ന്​ ദമ്പതികൾ ഇരുവരും സംഭവ സ്​ഥലത്തുതന്നെ മരിച്ചു. നായ്​കനഹട്ടി അം​ബേദ്​കർ കോളനിയിലാണ്​ ഇരുവരുടെയും വീട്​. അപകട സമയത്ത്​ ഇവർ ഉറക്കത്തിലായിരുന്നു. ഇവരുടെ മകൻ അരുൺ പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലാണ്​ അരുൺ.

ബൈദരഹള്ളി​യിലെ കൃഷ്​ണമൂർത്തിയുടെ വീടാണ്​ ഇടിച്ചുവീണത്​. കൃഷ്​ണമൂർത്തിയുടെ ഭാര്യ ത്രി​േവണി മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaDeathHouse collapse
News Summary - Karnataka rains Three dead in wall collapse incidents in Chitradurga
Next Story