Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക എസ്.ഐ നിയമന പരീക്ഷ ക്രമക്കേട്; ഒന്നാം റാങ്കുകാരി അറസ്റ്റിൽ
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം റാങ്കുകാരി അറസ്റ്റിൽ. വിജയപുര ബസവന ബാഗെവാഡി സ്വദേശിനി രചനയാണ് അറസ്റ്റിലായത്.
പരീക്ഷ ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതൽ രചന ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം മഹാരാഷ്ട്ര- കർണാടക അതിർത്തിയിലെ ഹിരോലി ചെക്ക്പോസ്റ്റിൽ വെച്ചാണ് ഇവർ പിടിയിലായത്.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കലബുറഗിയിലേക്ക് കൊണ്ടുവന്ന ഇവരെ കലബുറഗി ഫിഫ്ത് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

