Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക സ​ർ​ക്കാ​ർ...

ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വൈ​കാ​തെ വീ​ഴു​മെ​ന്ന് കു​മാ​ര​സ്വാ​മി

text_fields
bookmark_border
ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വൈ​കാ​തെ   വീ​ഴു​മെ​ന്ന് കു​മാ​ര​സ്വാ​മി
cancel

ബം​ഗ​ളൂ​രു: കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് 50 മു​ത​ൽ 60 വ​രെ എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ൽ ചേ​രു​മെ​ന്ന് ജെ.​ഡി-​എ​സ് ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. ഇ​വ​രു​മാ​യു​ള്ള വി​​ല​പേ​ശ​ൽ ന​ട​ക്കു​ക​യാ​ണെ​ന്നും സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​റി​ലെ സ്വാ​ധീ​ന​മു​ള്ള ഒ​രു മ​ന്ത്രി​യും ഇ​തി​ലു​ണ്ടെ​ന്നും കു​മാ​ര​സ്വാ​മി അ​വ​കാ​ശ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കേ​ന്ദ്രം കേ​​സെ​ടു​ത്ത​തി​ൽ നി​രാ​ശ​നാ​യാ​ണ് ബി.​ജെ.​പി​യി​ൽ ചേ​രാ​നൊ​രു​ങ്ങു​ന്ന​തെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. എ​ന്നാ​ൽ, ജെ.​ഡി-​എ​സും ബി.​ജെ.​പി​യും ക​ര​ക്കി​ട്ട മീ​നു​ക​ളെ പോ​ലെ​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി​യു​ടേ​ത് മാ​യാ​സ്വ​പ്ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ചു.

അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് കു​മാ​ര​സ്വാ​മി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് വോ​ട്ട് കി​ട്ടാ​താ​യ​പ്പോ​ൾ മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി​ക്ക് അ​ധി​കാ​ര​ത്തി​ലേ​റാ​ൻ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു. സ​ർ​ക്കാ​റി​നെ വീ​ഴ്ത്താ​മെ​ന്ന അ​വ​രു​ടെ ആ​ഗ്ര​ഹം ന​ട​പ്പി​ല്ല. പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്രം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ അ​വ​രു​ടെ പ്ര​ധാ​ന ജോ​ലി -ഗു​ണ്ടു​റാ​വു കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahKarnataka PresidentH.D. Kumaraswamy
News Summary - Karnataka President H.D. Kumaraswamy.
Next Story