കർണാടകയിലെ അധികാരത്തർക്കം: സിദ്ധരാമയ്യയുടെ വാക്കുകൾ വേദവാക്കെന്ന് ശിവകുമാർ
text_fieldsഡി.കെ. ശിവകുമാർ
ബംഗളുരു: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകൾ വേദവാക്കാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നത് തുടരുമെന്നും ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു.
സിദ്ധരാമയ്യയുടെ വാക്കുകൾ ഞങ്ങൾക്ക് വേദവാക്യമാണ്. അദ്ദേഹം പാർട്ടിയുടെ സമ്പാദ്യമാണ്, അദ്ദേഹത്തിന്റെ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തുടർന്നും പ്രവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.അധികാര പങ്കിടലിനെക്കുറിച്ച് ഞാനോ മറ്റുള്ളവരോ സംസാരിച്ചിട്ടില്ല, പക്ഷേ മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നതിന് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ, അത് ഹൈകമാൻഡുമായി സംസാരിച്ച് പരിഹരിക്കും.
പാർട്ടി നേതാക്കളെ കാണാനും തന്റെ കേസ് വാദിക്കാനുംസമ്മർദം ചെലുത്താനും തന്നോട് അടുപ്പമുള്ള എം.എൽ.എമാർ ഡൽഹി സന്ദർശിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി ഓഫിസ് ഒരു ക്ഷേത്രം പോലെയാണ്, മന്ത്രിമാരാകാൻ എല്ലാ എം.എൽ.എമാർക്കും താൽപര്യമുണ്ട്. അവർ ഡൽഹിക്ക് പോകുന്നതിൽ എന്താണ് തെറ്റ്? അവരോട് ഡൽഹിക്ക് പോകേണ്ടെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്നും ഡി.കെ ചോദിച്ചു.
ബി.ജെ.പിയും ജെ.ഡി(എസ്)യും മല്ലികാർജുൻ ഗാർഖെയെ റബർ സ്റ്റാമ്പ് പ്രസിഡന്റ് എന്ന് വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടിയിലെ ഒന്നിലധികം നേതാക്കൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി ഉള്ളതിനാലാണ് മല്ലികാർജുൻ ഖാർഗെയെ അവർ ഹൈകമാൻഡ് എന്ന് വിളിച്ചത്. കെ.പി.സി.സി പ്രസിഡന്റായതുകൊണ്ട് മാത്രം എനിക്ക് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമോ? ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് ഞങ്ങൾ നാല് പേരുകൾ തീരുമാനിച്ചപ്പോൾ, മുഖ്യമന്ത്രിയുമായും ജില്ല ചുമതലയുള്ള മന്ത്രിമാരുമായും സ്ഥാനാർഥികളുമായും ചർച്ച ചെയ്തിരുന്നു ഖാർഗെ ഉദ്ദേശിച്ച ഹൈകമാൻഡ് അതുതന്നെയാണ്.
നേതൃമാറ്റ വിഷയത്തിൽ സിദ്ധരാമയ്യ പാർട്ടി ഹൈകമാൻഡുമായി സംസാരിച്ചതിനു ശേഷമാണ് പ്രതികരിച്ചത്. താനും ശിവകുമാറും തമ്മിലുള്ള അധികാര പങ്കിടൽ കരാറിനെക്കുറിച്ചുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ. ഹൈകമാൻഡ് ഞാൻ മുഖ്യമന്ത്രിയായി തുടരണമെന്ന് തീരുമാനിച്ചാൽ, ഞാൻ തുടരും, ഹൈകമാൻഡ് എന്ത് തീരുമാനിച്ചാലും ഞാനും അത് അംഗീകരിക്കണം. ശിവകുമാറും അത് അംഗീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

