Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ധുക്കൾ മൃതദേഹം...

ബന്ധുക്കൾ മൃതദേഹം സ്വീകരിച്ചില്ല; കർണാടകയിൽ യുവാവിന്​ കുഴിമാടമൊരുക്കി പൊലീസുകാർ

text_fields
bookmark_border
ബന്ധുക്കൾ മൃതദേഹം സ്വീകരിച്ചില്ല; കർണാടകയിൽ യുവാവിന്​ കുഴിമാടമൊരുക്കി പൊലീസുകാർ
cancel
camera_alt?????????? ????????????????? ?????????????? ???????????

ബംഗളൂരു: കോവിഡ്​ ബാധിക്കുമെന്ന്​ ഭയന്ന്​ ബന്ധുക്കൾ സ്വീകരിക്കാൻ വിസമ്മതിച്ച മാനസികാസ്വസ്​ഥ്യമുള്ള യുവാവി​​െൻറ മൃതദേഹം കർണാടക പൊലീസ്​ സംസ്​കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന്​ നാലുദിവസം​ മുമ്പ്​ മരിച്ച 44കാര​​െൻറ അന്ത്യകർമങ്ങളാണ്​ മുന്ന്​ പൊലീസുകാർ ചേർന്ന്​ നിർവഹിച്ചത്​.

വന്യമൃഗ ശല്യം ഏറെയുള്ള മൈസൂരുവിനടുത്ത്​ അതിർത്തി ജില്ലയായ ചാമരാജ്​ നഗറിലെ ഒരുഗ്രാമത്തിലാണ്​​ സംഭവം. പോസ്​റ്റ്​മോർട്ടം നടപടികൾ പുർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക്​ വിട്ടുകൊടുക്കാനൊരുങ്ങിയെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായില്ല.   

പുരോഹിത​​െൻറ അസാന്നിധ്യത്തിൽ അസിസ്​റ്റൻറ്​ സബ്​ ഇൻസ്​പെക്​ടർ മഡിഗൗഡയും രണ്ട്​ പൊലീസുകാരും ചേർന്നാണ്​  പ്രദേശത്തെ ശ്​മശാനത്തിൽ ഹൈന്ദവ ആചാരപ്രകാരം യുവാവി​​െൻറ അന്ത്യകർമങ്ങൾ നിർവഹിച്ചത്​​. മൂവരും ചേർന്ന്​​ കു​ഴിമാടമൊരുക്കുകയും മാഡിഗൗഡ മൃതശരീരത്തിന്​ വെള്ളപുതപ്പിക്കുകയും മറവ്​ ചെയ്യുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysorekarnatakakarnataka policeChamarajnagarburied young man
News Summary - Karnataka police Digs Man's Grave, Buries Him As Family Refuses Body- india
Next Story