Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിലെ നഴ്​സിങ്​...

കർണാടകയിലെ നഴ്​സിങ്​ കോളജുകളിൽ വ്യാപക ക്രമക്കേട്​; സർക്കാറിന്​ ഹൈകോടതി നോട്ടീസ്​

text_fields
bookmark_border
കർണാടകയിലെ നഴ്​സിങ്​ കോളജുകളിൽ വ്യാപക ക്രമക്കേട്​; സർക്കാറിന്​ ഹൈകോടതി നോട്ടീസ്​
cancel

ബംഗളൂരു: കർണാടകയിലെ നഴ്​സിങ്​ കോളജുകളിലെ വ്യാപക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ ര്യ ഹരജിയിൽ എതിർകക്ഷികളിൽനിന്ന്​ ഹൈകോടതി വിശദീകരണം തേടി. മലയാളി വിവരാവകാശ പ്രവർത്തകനായ എം.കെ. തോമസ്​ നൽകിയ ഹ രജിയിൽ കർണാടക ഹൈകോടതി രാജീവ്​ ഗാന്ധി ആരോഗ്യ സർവകലാശാല, കർണാടക ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി, മ െഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടർ, ഇന്ത്യൻ നഴ്​സിങ്​ കൗൺസിൽ, കർണാടക നഴ്​സിങ്​ കൗൺസിൽ എന്നിവർക്കാണ്​ നോട്ടീസ്​ നൽകിയത്​. നവംബർ 15നകം എതിർകക്ഷികൾ ഹൈകോടതിയിൽ മറുപടി നൽകണം.

ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്​സുകൾ നൽകുന്ന 832 നഴ്​സിങ്​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർണാടകയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ്​ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്​. എന്നാൽ, ഇവയിൽ പല സ്ഥാപനങ്ങളുടെ പേരിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും വിഷയത്തിൽ സി.ബി.​െഎ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ്​​ ഹരജിയിലെ ആവശ്യം​. നഴ്​സിങ്​ കൗൺസിലി​​െൻറ അംഗീകാരവും രാജീവ്​ ഗാന്ധി ആരോഗ്യ സർവകലാശാലയു​െട അഫിലിയേഷനുമുള്ള ചില സ്ഥാപനങ്ങളിൽ വിദ്യാർഥികൾ ഫീസടച്ച്​ പ്രവേശനം നേടുന്നുണ്ടെങ്കിലും റഗുലർ ക്ലാസുകൾ നടക്കുന്നില്ലെന്നും പരീക്ഷക്ക്​ മാത്രമാണ്​ വിദ്യാർഥികൾ ഹാജരാവുന്നതെന്നും എം.കെ. തോമസ്​ ചൂണ്ടിക്കാട്ടി. ഇൗ പരീക്ഷതന്നെ കോളജുകളുടെ പേരിൽ മറ്റു പലയിടത്തുമാണ്​ നടത്തുന്നത്​. പഠനകാലത്ത്​ കോളജുകളിൽ വിദ്യാർഥികൾ റഗുലർ ക്ലാസുകളിൽ പ​െങ്കടുക്കുന്നതിനുപകരം, ജോലി ചെയ്യുകയാണ്​. ചില സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പേരിൽ അഡ്​മിഷൻ കാർഡും ഹാൾ ടിക്കറ്റും വരെ ഉണ്ടെങ്കിലും വിദ്യാർഥികൾ പുറത്തുകഴിയുകയാണെന്ന്​ രേഖകൾ പറയുന്നു.

കെട്ടിടംപോലുമില്ലാത്ത നഴ്​സിങ്​ കോളജുകളുമുണ്ടെന്നും രജിസ്​റ്റർ ചെയ്​ത വിലാസത്തിൽ അന്വേഷിച്ചപ്പോൾ അത്തരമൊരു കെട്ടിടം കണ്ടെത്താനായില്ലെന്നും​ തോമസ്​ പറഞ്ഞു. നഴ്​സിങ്​ വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ക്രമക്കേടുകൾ ആരോഗ്യ മേഖലയുടെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെയും നിലവാരത്തെയാണ്​ പ്രതികൂലമായി ബാധിക്കുക. ഫാക്കൽറ്റിയോ, ക്ലിനിക്കൽ സൗകര്യങ്ങളോ, സ്വന്തമായി ഫോൺപോലും ഇല്ലാത്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്​. രാജീവ്​ ഗാന്ധി ആരോഗ്യ സർവകലാശാലയുടെ വിജ്​ഞാപന പ്രകാരം, പുറത്തുവിട്ട ചില നഴ്​സിങ്​ സ്​ഥാപനങ്ങളുടെ മേൽവിലാസവും അവരുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച മേൽവിലാസവും തമ്മിൽ പൊരുത്തക്കേടുകളും കണ്ടെത്തി. പലതവണ ആരോഗ്യ സർവകലാശാലയുമായി ബന്ധപ്പെട്ട ശേഷം മാത്രമാണ്​ തനിക്ക്​ ഇൗ വിവരങ്ങൾ ലഭ്യമായതെന്ന്​ തോമസ്​ പറഞ്ഞു. ഇത്തരം ക്രമക്കേടുകൾക്ക്​ ആരോഗ്യ സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും രേഖകളിൽ കൃത്രിമം കാണിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsindia newsNurcing scam
News Summary - Karnataka nurcing scam-India news
Next Story