Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി റോഡുകൾ...

അതിർത്തി റോഡുകൾ എല്ലാം തുറക്കില്ലെന്ന്​ കർണാടക; നിയമവിരുദ്ധമെന്നാവർത്തിച്ച് ഹൈകോടതി

text_fields
bookmark_border
karnataka border
cancel

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ൽ​നി​ന്ന്​ ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തി​ൽ നി​ല​പാ​ട് മാ​റ്റാ​തെ ക​ർ​ണാ​ട​ക. കാ​സ​ർ​കോ​ട് ജി​ല്ല​ക്കും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​ക്കും ഇ​ട​യി​ലെ തി​ര​ക്കി​ല്ലാ​ത്ത റോ​ഡു​ക​ൾ അ​ട​ച്ചി​ട്ട ന​ട​പ​ടി തു​ട​രു​മെ​ന്നും മ​റ്റു എ​ൻ​ട്രി പോ​യ​ൻ​റു​ക​ളി​ലൂ​ടെ ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​മെ​ന്നും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഭ​ര​ണ​കൂ​ടം ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ, എ​ല്ലാ എ​ൻ​ട്രി പോ​യ​ൻ​റു​ക​ളും തു​റ​ക്കാ​ത്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച ഹൈ​കോ​ട​തി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിന്‍റെ ന​ട​പ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ചു.

കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​സ​ർ​കോ​ടി​നും ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​ക്കു​മി​ട​യി​ലു​ള്ള എ​ല്ലാ എ​ൻ​ട്രി പോ​യ​ൻ​റു​ക​ളി​ലൂ​ടെ​യും ഗ​താ​ഗ​തം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച​ത്. ഇ​തു​വ​രെ ത​ല​പ്പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലു വ​ഴി​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ന്ന​ത്.

ഇ​തി​ന് പു​റ​മെ കൂ​ടു​ത​ൽ വ​ഴി​ക​ൾ തു​റ​ക്കാ​നും തി​ര​ക്കി​ല്ലാ​ത്ത വ​ഴി​ക​ൾ അ​ട​ച്ചി​ടാ​നു​മാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിെൻറ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് ദ​ക്ഷി​ണ ക​ന്ന​ട ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, മ​റ്റെ​ല്ലാ വ​ഴി​ക​ളി​ലൂ​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച് ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​മ്പോ​ൾ കാ​സ​ർ​കോ​ട്ടെ അ​തി​ർ​ത്തി​ക​ൾ മാ​ത്രം അ​ട​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka
News Summary - karnataka not ready to open border
Next Story