Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: ശബ്​ദവോട്ടിൽ...

കർണാടക: ശബ്​ദവോട്ടിൽ അവിശ്വാസം മറികടന്ന്​ സർക്കാർ

text_fields
bookmark_border
കർണാടക: ശബ്​ദവോട്ടിൽ അവിശ്വാസം മറികടന്ന്​ സർക്കാർ
cancel

ബംഗളൂരു: ബി.എസ്​. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ്​ ​കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്​ദവോട്ടിൽ ഭരണപക്ഷം മറികടന്നു. വർഷകാല നിയമസഭ സമ്മേളനത്തി​െൻറ അവസാനദിനമായ ശനിയാഴ്​ച ൈവകിയും ചർച്ച തുടർന്നതിനൊടുവിൽ രാത്രി ​11 ഒാടെയാണ്​ ​അവിശ്വാസ പ്രമേയം ശബ്​ദവോ​​േട്ടാടെ തള്ളിയത്​. അവിശ്വാസ പ്രമേയത്തിന്​ പ്രതിപക്ഷ പാർട്ടിയായ ജെ.ഡി^എസി​െൻറ പിന്തുണയില്ലാതിരുന്നത്​ കോൺഗ്രസിന്​ തിരിച്ചടിയായി.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലെ ക്രമക്കേടും അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണ്​ പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ വ്യാഴാഴ്​ച സ്​പീക്കർ വിശേശ്വര ഹെഗ്​ഡെ കാഗേരിക്ക്​ അവിശ്വാസ നോട്ടീസ്​ നൽകിയത്​. അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയതിനാൽ സുപ്രധാന ബില്ലുകൾ ചർച്ചക്കെടുക്കരുതെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂപരിഷ്​കരണ ഭേദഗതി ബില്ലും എ.പി.എം.സി ഭേദഗതി ബില്ലും ശനിയാഴ്​ച നിയമസഭയിൽ അവതരിപ്പിക്കുകയും പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കുകയും ചെയ്​തു.

225 അംഗ നിയമസഭയിൽ സ്​പീക്കറെ കൂടാതെ ബി.ജെ.പിക്ക്​ 116ഉം കോൺഗ്രസിന്​ 67ഉം ജെ.ഡി^എസിന്​ 33ഉം എം.എൽ.എമാരാണുള്ളത്​. ഒരു ബി.എസ്​.പിക്ക്​ എം.എൽ.എയും ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും കൂടാതെ രണ്ട്​ സ്വതന്ത്രർ എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ നില. കോവിഡ്​ ബാധിച്ചു മരിച്ച കോൺഗ്രസ്​ എം.എൽ.എ നാരായൺ റാവുവി​െൻറ മണ്ഡലമായ ബസവകല്യാൺ, അന്തരിച്ച ജെ.ഡി^എസ്​ എം.എൽ.എ ബി. സത്യനാരായണയുടെ മണ്ഡലമായ സിറ, തെരഞ്ഞെടുപ്പ്​ ഫലം സംബന്ധിച്ച്​ കേസ്​ നിലനിൽക്കുന്ന ആർ.ആർ നഗർ, മസ്​കി എന്നീ മണ്ഡലങ്ങളുടെ നാല്​ സീറ്റ്​ ഒഴിഞ്ഞുകിടക്കുകയാണ്​.

കോവിഡ്​ വ്യാപന പശ്​ചാത്തലത്തിൽ എല്ലാ എം.എൽ.എമാരോടും സഭയിലെത്താൻ നിർബന്ധിക്കാനാവില്ലെന്നതിനാൽ അവിശ്വാസ പ്രമേയത്തിന്​ ഡിവിഷൻ വോട്ട്​ അനുവദിക്കാനാവില്ലെന്നും ശബ്​ദവോട്ടിന്​ ഭരണപക്ഷവും പ്രതിപക്ഷവും സമ്മതിക്കണമെന്നും സ്​പീക്കർ ആവശ്യപ്പെട്ടിരുന്നു. കോവിഡ്​ രോഗികളായ ജനപ്രതിനിധികളെ സഭയിൽ വിളിച്ചുവരുത്തുന്നത്​ മനുഷ്യത്വവിരുദ്ധമാണെന്നും സ്​പീക്കർ ചൂണ്ടിക്കാട്ടി. തുടർന്ന്​ സ്​പീക്കറുടെ അഭ്യർഥന മാനിക്കുന്നതായും ശബ്​ദവോട്ടിന്​ സമ്മതിക്കുന്നതായും പ്രതിപക്ഷ നേതാവ്​ സിദ്ധരാമയ്യ മറുപടി നൽകി.

മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും നിയമസഭാംഗങ്ങൾക്കുള്ള വിശ്വാസം നഷ്​ടപ്പെട്ടതായി അവിശ്വാസ പ്രമേയത്തിൽ സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാറിന്​ ഭരണത്തിന്​ അർഹതയില്ലെന്നും ജനവിധിയിൽ ഭൂരിപക്ഷമില്ലാതിരുന്ന ബി.​െജ.പി ഒാപറേഷൻ താമരയിലൂടെ തങ്ങളുടെ സർക്കാറിനെ അട്ടിമറിച്ചാണ്​ അധികാരത്തിൽ വന്നതെന്നും ചർച്ചക്ക്​ തുടക്കമിട്ട്​ സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ ഒാപറേഷൻ താമരകളുടെ പിതാവാണ്​ യെദിയൂരപ്പ. മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ടുപേരെ വെടിവെച്ചുകൊന്നത്​ സർക്കാറി​െൻറ ഭരണ പരാജയമാണ്​. ബംഗളൂരു അക്രമത്തിന്​ വഴിവെച്ച സംഭവത്തിൽ യഥാസമയം ഇടപെടാൻ പൊലീസിന്​ കഴിഞ്ഞില്ല. അങ്ങനെ നടന്നിരുന്നെങ്കിൽ അക്രമവും വെടിവെപ്പും നടക്കില്ലായിരുന്നു. മുഖ്യമന്ത്രിയുടെ മകനടക്കം ഭരണപക്ഷത്തി​െൻറ അഴിമതിയിൽ പങ്കാളിയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

അഴിമതിയിൽ ത​െൻറ കുടുംബം പങ്കാളികളായെന്ന ആരോപണത്തിൽ ലവലേശം സത്യമുണ്ടെങ്കിൽ താൻ രാഷ്​ട്രീയത്തിൽനിന്ന്​ വിരമിക്കുമെന്ന്​ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പ പറഞ്ഞു. അത്​ തെറ്റാണെന്ന്​ തെളിഞ്ഞാൽ സിദ്ധരാമയ്യ രാജിവെക്കണമെന്നും അടിസ്​ഥനമില്ലാത്ത ആരോപണങ്ങളാണ്​ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയിലോ അഴിമതി വിരുദ്ധ ബ്യൂറോയിലോ പരാതി നൽകാനും അദ്ദേഹം പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. തുടർന്ന്​ അംഗങ്ങളുടെ ചർച്ച രാത്രി വൈകിയും നീണ്ടു. ഒടുവിൽ ശബ്​ദവോ​േട്ടാടെ അവിശ്വാസപ്രമേയം തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.S. YediyurappaMotion of no confidence
Next Story