Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവധ...

ഗോവധ നിരോധനത്തെക്കുറിച്ച്​ പഠിക്കാൻ കർണാടക മന്ത്രി ഗുജറാത്തും യു.പിയും സന്ദർശിക്കും

text_fields
bookmark_border
ഗോവധ നിരോധനത്തെക്കുറിച്ച്​ പഠിക്കാൻ കർണാടക മന്ത്രി ഗുജറാത്തും യു.പിയും സന്ദർശിക്കും
cancel

ബംഗളൂരു: ഗോവധ നിരോധനത്തെക്കുറിച്ച്​ പഠിക്കാനായി കർണാടക മൃഗ സംരക്ഷണ വകുപ്പ്​ മന്ത്രി പ്രഭു ചവാ​െൻറ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തർപ്രദേശും സന്ദർശിക്കും. കർണാടകയിൽ ഗോവനിരോധനം നടപ്പാക്കുന്നതിന്​ മുന്നോടിയായാണ്​ സന്ദർശനം.

ഡിസംബർ 7 മുതൽ ആരംഭിക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ കൊണ്ടുവരുമെന്ന്​ മന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും ഗോശാലകളി​ൽ പശുക്കളുടെ സുരക്ഷക്കായി ഒരുക്കിയ മാനദണ്ഡങ്ങളും സംഘം പരിശോധിക്കും.

ക​ന്നു​കാ​ലി​ക​ളെ അ​റു​ക്കു​ന്ന​തും ബീ​ഫ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഇ​റ​ച്ചി​ക്കാ​യി മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക​ട​ക്കം വി​ൽ​ക്കു​ന്ന​തു​മെ​ല്ലാം നി​രോ​ധ​ന പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ബി​ൽ. മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ, നി​യ​മ​വി​ദ​ഗ്​​ധ​ർ, വ​കു​പ്പ്​ ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​താ​യും ബി​ൽ അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്കം ന​ട​ക്കു​ക​യാ​ണെ​ന്നും പ്ര​ഭു ചൗ​ഹാ​ൻ വ്യ​ക്ത​മാ​ക്കിയിരുന്നു.

യു.​പി സ​ർ​ക്കാ​റാ​ണ്​ ത​ങ്ങ​ളു​ടെ മാ​തൃ​ക​യെ​ന്ന്​ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഗു​ണ്ടാ​രാ​ജ്യ​മെ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന ​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പു​രോ​ഗ​മ​ന​പ​ര​മാ​യ ആ​ശ​യ​ങ്ങ​ൾ​​ക്ക്​ അ​റി​യ​പ്പെ​ടു​ന്ന ക​ർ​ണാ​ട​ക​ക്ക്​ മാ​തൃ​ക​യ​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്​ സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaCow Slaughter Law
News Summary - Karnataka Minister To Travel To UP, Gujarat To Study Anti-Cow Slaughter Law
Next Story