Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബുൾഡോസർ മോഡൽ'...

'ബുൾഡോസർ മോഡൽ' പരിഗണനയിലെന്ന് കർണാടക മന്ത്രി

text_fields
bookmark_border
ബുൾഡോസർ മോഡൽ പരിഗണനയിലെന്ന് കർണാടക മന്ത്രി
cancel
Listen to this Article

ബം​ഗ​ളൂ​രു: ഡ​ൽ​ഹി ജ​ഹാം​ഗീ​ർ​പു​രി​യി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ത്തെ ക​ട​ക​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന് സ​മാ​ന​മാ​യി ക​ർ​ണാ​ട​ക​യി​ലും വി​ദ്വേ​ഷ​ത്തി​ന്‍റെ ബു​ൾ​ഡോ​സ​റു​ക​ളി​റ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. ക​ലാ​പം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഡ​ൽ​ഹി മാ​തൃ​ക​യി​ലു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു.

ക​ലാ​പ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കേ​ണ്ട​തു​ണ്ട്. ബു​ൾ​ഡോ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ നീ​ക്കം ചെ​യ്ത ജ​ഹാം​ഗീ​ർ​പു​രി മാ​തൃ​ക​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ ചി​ന്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. നി​യ​മം ത​ങ്ങ​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്കെ​തി​രെ അ​നു​യോ​ജ്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ന് സ​മാ​ന​മാ​യി അ​നു​മ​തി​യി​ല്ലാ​തെ മ​ത​പ​ര​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Araga JnanendraJahangirpuri demolition
News Summary - Karnataka minister says bulldozer model under consideration
Next Story