Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഹൈന്ദവ സമുദായത്തിലെ...

'ഹൈന്ദവ സമുദായത്തിലെ ആർക്കും പാർട്ടി ടിക്കറ്റ്​ നൽകും, ഒരൊറ്റ മുസ്​ലിമിനും നൽകില്ല' -വർഗീയ പരാമർശവുമായി കർണാടക മന്ത്രി

text_fields
bookmark_border
ഹൈന്ദവ സമുദായത്തിലെ ആർക്കും പാർട്ടി ടിക്കറ്റ്​ നൽകും, ഒരൊറ്റ മുസ്​ലിമിനും നൽകില്ല -വർഗീയ പരാമർശവുമായി കർണാടക മന്ത്രി
cancel

ബംഗളൂരു: ലിംഗായത്തുകൾ, കുറുബകൾ, വൊക്കലിഗക്കാർ തുടങ്ങിയ ഏതൊരു ഹിന്ദുവിനും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകുമെന്നും മുസ്​ലിമായ ഒരു സ്​ഥാനാർഥിയെ പോലും പരിഗണിക്കില്ലെന്നും കർണാടക മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ്​. ഈശ്വരപ്പ.

'ഹൈന്ദവ സമുദായത്തിൽപ്പെട്ട ഏതൊരു വ്യക്തിക്കും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകും. ലിംഗായത്തുകാർ, കുറുബകൾ, വൊക്കലിഗക്കാർ, ബ്രാഹ്​മണർ തുടങ്ങി ആർക്കുവേണമെങ്കിലും നൽകും. എന്നാൽ ഒറ്റ മുസ്​ലിമിന്​ പോലും അവസരം നൽകില്ല' -ഈശ്വരപ്പ പറഞ്ഞു.

ഹിന്ദുത്വ വക്താക്കൾക്ക്​ തങ്ങൾ മത്സരിക്കാൻ പാർട്ടി ടിക്കറ്റ്​ നൽകുമെന്നും സ​​ങ്കോളി രായണ്ണ, കിത്തൂർ ചെന്നമ്മ, ശങ്കരാചാര്യർ തുടങ്ങിയവരുടെ അനുയായികൾക്ക്​ സീറ്റ്​ നൽകുമോയെന്ന കാര്യം അറിയില്ലെന്നും ബി.ജെ.പി നേതാവ്​ വ്യക്തമാക്കി.

കർണാടകയിൽ ഗ്രാമവികസന മന്ത്രിയാണ്​ ഈശ്വരപ്പ. ബെലഗാവി ലോക്​സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധ​െപ്പട്ടാണ്​ വർഗീയ പരാമർശം. ബെലഗാവി മണ്ഡലം ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക്​ മേൽക്കൈയുള്ള മണ്ഡലമാണെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka ministerKS EshwarappaBJP
News Summary - Karnataka minister says BJP will give party ticket to any Hindu but not a Muslim
Next Story