അശ്ലീല സീഡി വിവാദം: കർണാടക മന്ത്രി രാജിവെച്ചു
text_fieldsബംഗളുരു: അശ്ലീല സീഡി വിവാദത്തിൽ കർണാടക എക്സൈസ് മന്ത്രിയും മുതിർന്ന കോൺഗ്രസ് എം.എൽ.എയുമായ ഹി മേതി രാജിവെച്ചു. കന്നഡയിലെ പ്രദേശിക ചാനലാണ് 30 സെക്കൻറ് ദൈർഘ്യമുള്ള സീഡി ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
ദൃശ്യങ്ങളിൽ മന്ത്രിയെ വ്യക്തമായി കാണിക്കുന്നുണ്ടെങ്കിലും സംഭവത്തിലുൾപ്പെട്ട സ്ത്രീകളെ കാണിക്കുന്നില്ല. ഇത് പുറത്ത് വന്ന ഉടനെ തന്നെ അദ്ദേഹം മുഖ്യമന്തി സിദ്ധരാമയെ കണ്ട് രാജി സമർപ്പിക്കുകയായിരുന്നു. രാജി സ്വീകരിച്ച മുഖ്യമന്ത്രി അത് ഗവർണർ വജുഭായ് വാലക്ക് അയച്ചുകൊടുത്തു.
മന്ത്രിയുടെ രാജി സ്വീകരിച്ചു. സീഡി പുറത്ത് വന്നത് സംബന്ധിച്ച് നിജസ്ഥിതി അറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നില്ലെന്നും എക്സൈസ് മന്ത്രിയോട് രാജി വെക്കാൻ നിർദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അശ്ലീല വിവാദം തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഹീ മേതി പ്രതികരിച്ചു. സിദ്ധരാമയ്യ മന്ത്രി സഭയിലെ മന്ത്രിമാർ അശ്ലീല കേസിൽ ഉൾപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ടിപ്പു ജയന്തി ആഘോഷത്തിനിടെ ഫോണിൽ അശ്ലീല ചിത്രം കണ്ടതുമായി ബന്ധെപ്പട്ട് വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടും വിവാദത്തിലായിരുന്നു.
