Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ന്ത്രി ഡി.​കെ....

മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

text_fields
bookmark_border
മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ ഇ​ന്ന്​ വീ​ണ്ടും ചോ​ദ്യം ചെ​യ്യും
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഉൗ​ർ​ജ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ ന​ട​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. മ​ന്ത്രി ശി​വ​കു​മാ​റി​നോ​ടും അ​ടു​ത്ത ബ​ന്ധു​ക്ക​ളോ​ടും സ​ഹാ​യി​ക​ളോ​ടും വ്യാ​ഴാ​ഴ്​​ച ബം​ഗ​ളൂ​രു മേ​ഖ​ല ഒാ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ​യാ​ഴ്​​ച നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി മ​ന്ത്രി​യു​ടെ വീ​ടു​ക​ളി​ലും ഒാ​ഫി​സു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യി​ക​ളു​ടെ​യും വീ​ടു​ക​ളി​ലും ന​ട​ന്ന റെ​യ്​​ഡി​ൽ പ​ണ​വും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​​െൻറ ഭാ​ഗ​മാ​യി മ​ന്ത്രി​യെ തി​ങ്ക​ളാ​ഴ്​​ച ചോ​ദ്യം ചെ​യ്​​തി​രു​ന്നു. 

അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ മ​ന്ത്രി​യു​ടെ​യും ഭാ​ര്യ, മ​ക്ക​ൾ എ​ന്നി​വ​രു​ടെ​യും പേ​രു​ക​ളി​ലു​ള്ള ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടേ​ത​ട​ക്കം 27 ക​റ​ൻ​റ്, സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടു​ക​ളാ​ണ്​ ത​ട​ഞ്ഞു​വെ​ച്ച​ത്. 

Show Full Article
TAGS:DK Shivakumar karnataka minister income tax wealth case indian news malayalam news 
News Summary - Karnataka minister DK Shivakumar wil question today Income Tax case
Next Story