Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിപ്‌ലൈൻ സവാരിക്കിടെ...

സിപ്‌ലൈൻ സവാരിക്കിടെ 40 അടി ഉയരത്തിൽ നിന്ന് വീണു; 24കാരന് ഗുരുതര പരിക്ക്

text_fields
bookmark_border
സിപ്‌ലൈൻ സവാരിക്കിടെ 40 അടി ഉയരത്തിൽ നിന്ന് വീണു; 24കാരന് ഗുരുതര പരിക്ക്
cancel

ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സ്വകാര്യ റിസോർട്ടിൽ സിപ്‌ലൈൻ സവാരിക്കിടെ 40 അടി ഉയരത്തിൽ നിന്ന് വീണ് 24കാരന് ഗുരുത പരിക്ക്. റിസോർട്ടിന്റെ അനാസ്ഥയും സുരക്ഷാ വീഴ്ചകളുമാണ് അപകടത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. ഡണ്ടേലിയിലെ സ്റ്റെർലിങ് റിവർ റിസോർട്ടിൽ ജൂലൈ മൂന്നിനായിരുന്നു അപകടം. കുബേര സുരാപുര എന്ന യുവാവിനാണ് പരിക്കേറ്റത്. യുവാവിന്‍റെ എല്ലുകൾക്കും ഞരമ്പുകൾക്കും അപകടത്തിൽ ഗുരതരമായി പരിക്കുകളുണ്ട്.

സോർട്ട് അധികൃതർ സുരക്ഷാ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. ചികിത്സാ ചെലവ് റിസോർട്ട് വഹിക്കുമെന്ന് ആദ്യം ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വാഗ്ദാനം പാലിക്കാൻ അവർ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.

എന്നാൽ അനാസ്ഥാ ആരോപണങ്ങൾ സ്റ്റെർലിങ് റിവർ റിസോർട്ട് നിഷേധിച്ചു. ഇതൊരു നിർഭാഗ്യകരമായ അപകടമാണെന്നും അപകടസമയത്ത് നിഷ്കർഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും റിസോർട്ട് അധികൃതർ വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaaccidnetZipline
News Summary - Karnataka man falls 40 feet after zipline snaps, suffers severe injuries
Next Story